സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യ്ക്ക് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും തു​ട​ക്ക​മാ​യി
Tuesday, January 14, 2020 11:54 PM IST
ശാ​സ്താം​കോ​ട്ട: റോ​ഡ് സു​ര​ക്ഷ, സ്ത്രീ​ക​ളു​ടെ​യും, കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ , മാ​യം ചേ​ർ​ക്ക​ൽ ത​ട​യു​ക, ഭ​ക്ഷ്യ സു​ര​ക്ഷ തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​ക്കാ​ണ് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യ​ത്.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ത്മാ​വ​തി ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ നൂ​റ് ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.​കെ​എ​സ്ആ​ർ​ടി​സി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ ​സോ​മ​പ്ര​സാ​ദ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു .
സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മ​ന​സാ എ​റ്റെ​ടു​ത്ത് ഒ​രോ​ത്ത​രും മു​ന്നോ​ട്ടു വ​ന്നാ​ൽ മാ​ത്ര​മേ പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു എ​ന്ന് എം​പി പ​റ​ഞ്ഞു.
നി​ർമ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ നി​ർ​വഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷത വഹിച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​അ​രു​ണാ​മ​ണി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​ശോ​ഭ​ന, ആ​ർ.​കൃ​ഷ്ണ​കു​മാ​ർ, പി.​സി​നി, റ്റി.​ആ​ർ ബീ​ന, ടി.​ആ​ർ. ശ​ങ്ക​ര​പ്പി​ള്ള. ബി​നു​ൻ വാ​ഹി​ദ്, എ ​ലാ​സ​ർ , ഐ​സ​ക്, എ​സ് മാ​യാ​ദേ​വി, ജി. ​രാ​ജ​ൻ ആ​ചാ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.