ബി​ജു നെ​ട്ട​റ​യ്ക്ക് പു​ര​സ്കാ​രം
Wednesday, January 15, 2020 10:58 PM IST
പ​ര​വൂ​ർ: ല​ണ്ട​ൻ ഐ ​ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡ്-2019​ൽ ന​ട​നും ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​ക​നു​മാ​യ ബി​ജു നെ​ട്ട​റ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം.​ആ​ർ.​അ​നൂ​പ് രാ​ജ് സം​വി​ധാ​നം ചെ​യ്ത മാ​ജി​ക് ബോ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലെ ജോ​സ​ഫ് കു​രു​വി​ള എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്.
മി​ക​ച്ച സം​വി​ധാ​യ​ക​ൻ അ​വാ​ർ​ഡ് ല​ഭി​ച്ച​ത് എം.​ആ​ർ.​അ​നൂ​പ് രാ​ജി​നാ​ണ്. എ​ൻ.​എ​ൻ.​പി​ള്ള എ​ന്ന നാ​ട​ക​ക്കാ​ര​ൻ, കാ​ക്ക​നാ​ട​ൻ ന​മ്മു​ടെ ബേ​ബി​ച്ചാ​യ​ൻ തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ സം​വി​ധാ​നം ചെ​യ്ത ബി​ജു നെ​ട്ട​റ ഇ​പ്പോ​ൾ സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ സ​ജീ​വ​മാ​ണ്.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ
ക്യാ​ന്പ് 19ന് ​പ​ര​വൂ​രി​ൽ

പ​ര​വൂ​ർ: ല​യ​ൺ​സ് ക്ല​ബ് ഒ​ഫ് പ​ര​വൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും തി​മ​രി ശ​സ്ത്ര​ക്രി​യ​യും സൗ​ജ​ന്യ ജീ​വി​ത ശൈ​ലി​രോ​ഗ നി​ർ​ണ​യ ക്യാ​ന്പും പ്ര​മേ​ഹ സെ​മി​നാ​റും 19ന് ​പ​ര​വൂ​ർ എ​സ്എ​ൻ​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.