നീ​ണ്ട​ക​ര ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Wednesday, January 15, 2020 10:58 PM IST
നീ​ണ്ട​ക​ര: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ 26 വ​രെ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഇ​മ്മാ​നു​വ​ൽ ജ​ഗ​ദീ​ശ​ൻ ,കൈ​ക്കാ​ര​ൻ ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ് നീ​ണ്ട​ക​ര ,ധ​ന​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റപ്പ​ൻ എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തിൽ അറി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ 8 30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ഇ​മ്മാ​നു​വ​ൽ ജ​ഗ​ദീ​ശ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ. അ​രു​ൺ ആ​റാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ​. ജാ​ക്സ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
18 മു​ത​ൽ 22 വ​രെ ഫാ.​പ്ര​വീ​ൺ ന​യി​ക്കു​ന്ന ന​വീ​ക​ര​ണ ധ്യാ​നം വൈ​കുന്നേരം 4.30 മു​ത​ൽ ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സ​വും രാ​വി​ലെ 6.45 ന് ​ദി​വ്യ​ബ​ലി ,വൈ​കുന്നേരം അഞ്ചിന് ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി ,ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്ന ന​ട​ക്കും.
23 ന് ​ഇ​ല​ക്ത്തോ​ർ പ്ര​ദ​ക്ഷി​ണം , സ​ന്ത​മേ​ശ. 25ന് ​വൈ​കുന്നേരം അഞ്ചിന് ​തി​രു​നാ​ൾ വേ​സ്പ​ര തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.
26 ന് ​രാ​വി​ലെ ഒന്പതിന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ.​പ്ര​വീ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ .​ബേ​ർ​ണി വ​ച​ന​പ്ര​ഘോ​ഷ​ണ​വും നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് ,പു​തി​യ പ്ര​സി​ദേ​ന്തി​യെ വാ​ഴി​ക്ക​ലോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.