മെ​ത്രാ​സ​ന രൂ​പീ​ക​ര​ണ​ വാർഷിക പ്രവേശനം
Wednesday, January 15, 2020 10:58 PM IST
പുനലൂർ: കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ മെ​ത്രാ​സ​ന രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പത്താമത് വ​ർ​ഷ പ്ര​വേ​ശ​ന​വും പൊ​തുസ​മ്മേ​ള​ന​വും 19ന് നടക്കും. കൊ​ട്ടാ​ര​ക്ക​ര മ​ല​ങ്ക​ര ഓ​ർത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത ഡോ ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ കാ​തോ​ലി​ക്കാ ബാ​വ ഉ​ത്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
പ​ത്താം വ​ർ​ഷ പ്ര​വേ​ശ​നം കാ​രു​ണ്യ വ​ർ​ഷ​മാ​യി ജാ​തി മ​ത ഭേ​ദ​മ​ന്യേ നി​രാ​ലം​ബ​രാ​യ 10 പേ​ർ​ക്ക് അഞ്ച് ല​ക്ഷം രൂ​പ നി​ർ​മാ​ണ ചി​ല​വി​ൽ ഭ​വ​ന പ​ദ്ധ​തി, പ്ര​തി​മാ​സം 1000 രൂ​പ നി​ര​ക്കി​ൽ വി​ധ​വ പെ​ൻ​ഷ​ൻ, ചി​കി​ത്സ സ​ഹാ​യം, ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം മു​ത​ലാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വി​ള​ക്കു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ഞ​മ​ൺ കാ​ല​യി​ൽ ഒ​രി​പ്പു​റ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ണി -മോ​ളി ദ​മ്പ​തി​ക​ൾ​ക്കു​ള്ള വീ​ടി​ന്‍റെ കൂ​ദാ​ശ ഡോ ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് നി​ർ​വ​ഹി​ച്ചു.
വൈ​കുന്നേരം 5:30 ന്‌ ​സ​ന്ധ്യ ന​മ​സ്കാ​രം, ആറിന് ​ഗാ​ന​ശു​ശ്രൂ​ഷ, 6:30ന് ​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​സി.ഡി.​രാ​ജ​ൻ ന​ല്ലി​ല കാ​രു​ണ്യ വ​ർ​ഷ വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തും.
ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത ഡോ ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് അ​ധ്യ​ക്ഷ​ത വഹിക്കും. ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ പ​ര​മാധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ ക​തോ​ലി​ക്കാ ബാ​വ ഉ​ത്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രുര​ത്ന​ജ്ഞാ​ന ത​പ​സ്വി മു​ഖ്യസ​ന്ദേ​ശം ന​ൽ​കും.
പ്ര​തി​മാ​സ വി​ധ​വ പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഡോ ​യു​യാ​ക്കിം മാ​ർ കു​റി​ലോ​സ് മെ​ത്രാ​പോ​ലി​ത്ത (മാ​ർ​ത്തോ​മ്മാ സ​ഭ കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ർ ഭ​ദ്രാ​സ​നം), ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് മെ​ത്രാ​പോ​ലി​ത്ത ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും, എം ​ജി എം ​ഗ്രൂ​പ്പ്‌ ചെ​യ​ർ​മാ​ൻ ഡോ ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ ദ​ശാ​ബ്ദി വ​ർ​ഷ കൂ​പ്പ​ൺ സ്വീ​ക​ര​ണവും, ഡോ ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പോ​ലി​ത്ത (തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നം) ക​ൺ​വ​ൻ​ഷ​ൻ ഉ​ത്‌​ഘാ​ട​ന​വും നിർവഹിക്കും.
വൈ​ദി​ക ട്ര​സ്റ്റി ഡോ ​എം ഒ ​ജോ​ണും അ​ഡ്വ ബി​ജു ഉ​മ്മ​ൻ (അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി), കൊ​ട്ടാ​ര​ക്ക​ര ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ ​സാ​ജ​ൻ തോ​മ​സ് തു‌ടങ്ങിയവർ പ്രസംഗിക്കും.
ക​ത്തോ​ലി​ക്ക മം​ഗ​ള ഗാ​ന​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നു ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ ​സി ഡി ​രാ​ജ​ൻ ന​ല്ലി​ല കാ​രു​ണ്യ വ​ർ​ഷം ക​ൺ​വീ​ന​ർ ഷാ​ജി മോ​ൻ ചാ​ക്കോ അ​റി​യി​ച്ചു