സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ
Wednesday, January 15, 2020 11:49 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് സെന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 65 - മ​ത് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ രാ​വി​ലെ 10 ന് ​കൊ​ല്ലം റൂ​റ​ൽ എ​സ്​പി.​ഹ​രി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല വി​ദ്യാ​ദ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ഷീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എം​എ​സ് സി ​സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് വാ​ർ​ഷി​ക സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും.
വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ്, ക​ലാ സം​ഗ​മം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പൽ ഫാ.​റോ​യി ജോ​ർ​ജ് വ​യ​ലി​റ​ക്ക​ത്ത്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.