ഗി​രി​വ​ർ​ഗ വേ​ട​ർ മ​ഹാ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, January 16, 2020 11:08 PM IST
കൊ​ല്ലം: ഗി​രി​വ​ർ​ഗ വേ​ട​ർ മ​ഹാ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം ടി.​എം.​വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ‌ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​യം ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശാ​സ്താം​കോ​ട്ട മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​വി​ക്ര​മ​ൻ, ആ​ർ.​അ​രു​ൺ​കു​മാ​ർ, അ​ഞ്ചാ​ലും​മൂ​ട് ബാ​ബു, ഹ​രി​ഹ​ര​പു​രം സു​ന്ദ​ര​ൻ, ഒ.​വി.​കു​ഞ്ഞ​മ്മ​ണി, രേ​വ​തി, അ​ഞ്ജി​ത, സി​ന്ധു ഷാ​ലു, ഇ​ട​വ​ട്ടം ശി​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​ക​ട​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും മു​ഖ്യ പ്ര​ഭാ​ഷ​ണ​വും എം.​മു​കേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ഗോ​പി​നാ​ഥ്, അ​ഞ്ചാ​ലും​മൂ​ട് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.