ത​ല​വൂ​ർ പൊ​ങ്കാല 19ന്
Thursday, January 16, 2020 11:54 PM IST
പ​ത്ത​നാ​പു​രം: ത​ല​വൂ​ർ തൃ​ക്കൊ​ന്ന​മ​ർ​കോ​ട് ശ്രീ ​ദു​ർഗാ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ക​ര​പൊ​ങ്കാ​ല മ​ഹോ​ത്സ​വം 19ന് ന​ട​ക്കും. രാ​വി​ലെ ഏ​ഴിന് എ​ൻ​എ​സ്എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് ആ​ർ ബാ​ല​കൃ​ഷ്ണ പി​ള്ള ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. ക്ഷേ​ത്ര​മൈ​താ​നം, കു​ന്നി​ക്കോ​ട് - പ​ട്ടാ​ഴി റോ​ഡ് വ​ശം, ദേ​വി വി​ലാ​സം സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ങ്കാ​ല​യ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​യ്യാ​യി​ര​ത്തോ​ളം പൊ​ങ്കാ​ല ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഇ​തു​വ​രെ ന​ട​ന്ന​താ​യി ത​ല​വൂ​ർ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി പ്ര​ത്യേ​ക ബ​സ് സ​ർവീ​സ് ഉ​ണ്ടാ​കും.​ പു​ന​ലൂ​ർ ഡി​വൈ​എ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കും.
വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി മെ​ഡി​ക്ക​ൽ സം​ഘ​വും, ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ത്തി​നാ​യി ത​ല​വൂ​ർ ദേ​വീ വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ എ​ൻ സി ​സി, എ​ൻഎ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​കും. പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ത​ല​വൂ​ർ ദേ​വ​സ്വം ഒ​രി​ക്കി​യി​രി​ക്കു​ന്ന​ത്.

സ​പ്താ​ഹ​യ​ജ്ഞ​വും പൊ​ങ്കാ​ല ഉത്സ​വ​വും

ശാ​സ്താം​കോ​ട്ട: ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ സ​പ്താ​ഹ ജ്ഞ​വും മ​ക​ര പൊ​ങ്കാ​ല മ​ഹോ​ത്സ​വ​വും ആ​രം​ഭി​ച്ചു. സ​പ്താ​ഹ​യ​ജ്ഞം നാളെ ​സ​മാ​പി​ക്കും. 19 ന് ​മ​ക​ര പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി കീ​ഴ്ത്താ​മ​ര​ശ്ശേ​രി മ​ഠം ര​മേ​ശ് കു​മാ​ർ ഭ​ട്ട​തി​രി,യ​ജ്ഞാ​ചാ​ര്യ​ൻ ന​വീ​ൻ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.