ഗു​രു​ശ്രേ​ഷ്ഠ​ർ ചെ​യ്യു​ന്ന​ത് പു​ണ്യ പ്ര​വൃ​ത്തി: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, January 17, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: ക്ലാ​സ് മു​റി​യു​ടെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ന്ന​ത്തെ വി​ദ്യാ​ദ്യാ​സ​മെ​ന്നും അ​ന​ന്ത​മാ​യ അ​റി​വി​ന്‍റെ വി​ഹാ​യി​സി​ലേ​ക്ക് അ​റി​വ് നു​ക​രു​ന്ന കു​രു​ന്നു​ക​ളെ ആ​ന​യി​ക്കു​ന്ന ഗു​രു​ശ്രേ​ഷ്ഠ​ർ ചെ​യ്യു​ന്ന​ത് പു​ണ്യ പ്ര​വൃ​ത്തി​യെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു.
കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​വും സു​ര​ക്ഷി​ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ഷീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി ബി.​വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി റെ​ജി വാ​ർ​ഷി​ക സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.​ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി പു​ര​സ്കാ​ര​ങ്ങ​ളും സി​നി ആ​ർ​ട്ടി​സ്റ്റ് സ​തീ​ഷ് വെ​ട്ടി​ക്ക​വ​ല സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, ഫാ.​ജോ​ൺ കി​ഴ​ക്കേ​ക്ക​ര, ജോ​ർ​ജ് ജേ​ക്ക​ബ്, ജേ​ക്ക​ബ് ക​ല്ലും​മൂ​ട്ടി​ൽ, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, കെ.​ജി.​അ​ല​ക്സ്, ബി.​ഷാ​ജ​ഹാ​ൻ, ആ​തി​ര കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് അ​ൻ​സി​ൽ, ടി.​ടി.​ജോ​മി, കെ.​ഷാ​ജു​മോ​ൻ, ആ​ലീ​സ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സി. ​ലി​ല്ലി​ക്കു​ട്ടി, അ​ച്ചാ​മ്മ തോ​മ​സ്, പി.​കെ. എ​ലി​സ​ബ​ത്ത്, എ​ൽ​സി ജോ​ർ​ജ്, ഷേ​ർ​ളി മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി