പു​ന​ലൂ​ർ ബാ​ല​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര​ദാ​നം ഇ​ന്ന്
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: ജ​ന​കീ​യ ക​വി​താ​വേ​ദി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും പു​ന​ലൂ​ർ ബാ​ല​ൻ സാ​ഹി​ത്യ പു​ര​സ്കാ​ര​ദാ​ന​വും ഇ​ന്ന് കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ൽ ന​ട​ക്കും. ഡോ.​ബി.​സ​ന്ധ്യ​യാ​ണ് പു​ര​സ്കാ​ര ജേ​താ​വ്. പ​തി​നാ​യി​രം രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​എം.​നൗ​ഷാ​ദ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ന​ലൂ​ർ ബാ​ല​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഡോ.​ബി.​സ​ന്ധ്യ​യ്ക്ക് ന​ൽ​കും. മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ര​മാ ബാ​ല​ച​ന്ദ്ര​ന്‍റെ വെ​യി​ൽ​പൂ​ക്ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ.​ബി.​സ​ന്ധ്യ നി​ർ​വ​ഹി​ക്കും. മോ​ഹ​ൻ ജോ​ർ​ജ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ൽ ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നോ​ദ് വൈ​ശാ​ഖി, എ​ൻ.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ബാ​ബു പാ​ക്ക​നാ​ർ, സ​ന്ധ്യ ബാ​ല​ൻ, ക​ണ്ണൂ​ർ ബി.​റ​ഷീ​ദ, ചാ​പ്റ്റ​ർ മോ​ഹ​ൻ, ഫാ.​ജോ​ൺ സ്ലീ​ബ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കെ.​കെ.​ബാ​ബു, രാ​ജ​ൻ താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ‌ പ്ര​സം​ഗി​ക്കും.