ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Sunday, January 19, 2020 1:55 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യ കു​റ്റി​ച്ചെ​ടി​ക​ളും, മാ​ലി​ന്യ​ങ്ങ​ളും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ച​വ​റ കെ​എം​എം​എ​ല്ലി​നു സ​മീ​പ​ത്താ​യാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും വി​ധം വ​ള​ർ​ന്നു പ​ന്ത​ലി​ച്ച കു​റ്റി​ച്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്ത​ത്. ഇ​വി​ടെ പ​ഴ​യ റോ​ഡി​ൽ നി​ന്നും പു​തി​യ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. കു​റ്റി​ച്ചെ​ടി​ക​ൾ​ക്കൊ​പ്പം പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ലാ​യി കി​ട​ന്ന അ​റ​വ് ശാ​ല മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു.

ച​വ​റ അ​ഗ്നി​ര​ക്ഷാ സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും നേ​തൃ​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗം ര​വി ആ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ്, അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ബി​നു​കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​റ​ന്മാ​രാ​യ മി​ഥു​ൻ,നി​സാ​ർ, സു​നി​ൽ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.