ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് സ​പ്ത​തി​വ​ർ​ഷ സ​മാ​പ​നം നാ​ളെ​മു​ത​ൽ
Monday, January 20, 2020 11:06 PM IST
കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ സ​പ്ത​തി​വ​ർ​ഷ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ നാ​ളെ മു​ത​ൽ 24വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ലൈ​ജു ഐ​സ​ക് പ​താ​ക ഉ​യ​ർ​ത്തും, പ​ത്തി​ന് ന​ന്ദി​പ്ര​കാ​ശ​ന ദി​വ്യ​ബ​ലി.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​ന്‍റ​ർ​സ്കൂ​ൾ പ്ര​സം​ഗ​മ​ത്സ​രം സാ​ഹി​ത്യ​കാ​ര​ൻ വി.​റ്റി.​കു​രീ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്‍്യും. വി​ശ്വ​ധ​ർ​മം എ​ഡി​റ്റ​ർ മാ​ർ​ഷ​ൽ ഫ്രാ​ങ്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് റ്റി.​എ.​മേ​രി​ക്കു​ട്ടി, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജെ.​ലി​ല്ലി, ജ​ന​റ​ൽ‌ ക​ൺ​വീ​ന​ർ ജെ​യി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മൂ​ന്നി​ന് ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ൾ താ​രം എ​സ്.​അ​ൽ​സ​ഫീ​ർ നി​ർ​വ​ഹി​ക്കും. പി.​റ്റി.​ഷാ​ജി, ബാ​ബു തോ​മ​സ്, വൈ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
23ന് ​രാ​വി​ലെ പ​ത്തി​ന് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ലേ​ല തൊ​ഴി​ലാ​ളി സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​സ​ഫ് നി​ർ​വ​ഹി​ക്കും. കെ​ആ​ർ​എ​ൽ​സി​എ രൂ​പ​താ സെ​ക്ര​ട്ട​റി അ​നി​ൽ ജോ​ൺ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ.​എ​സ്.​വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​റൊ​മാ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ്റി.​മേ​രി​ക്കു​ട്ടി, സേ​വ്യ​ർ മ​ത്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഗി​ൽ​ബ​ർ​ട്ട് ജെ.​മോ​റീ​സ്, സി​സ്റ്റ​ർ എ​മ്മാ മേ​രി, ഡേ​വി​ഡ് ജോ​ൺ എ​ന്നി​വ​ർ ആ​ദ​ര​വി​ന് മ​റു​പ​ടി പ​റ​യും.
24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​പ്ത​തി വാ​ർ​ഷി​ക സ​മാ​പ​ന​ത്തി​ന്‍റെ​യും യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മാ​ന​ദാ​ന​വും സ്കോ​ള​ർ‌​ഷി​പ്പ് വി​ത​ര​ണ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ഇ​ട​വ​ക വി​കാ​രി ഫാ.​ലൈ​ജു ഐ​സ​ക് നി​ർ​വ​ഹി​ക്കും. കൊ​ല്ലം രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റ​ൽ മോ​ൺ.​കെ.​ജെ.‍​യേ​ശു​ദാ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡേ​വി​ഡ് ജോ​ൺ, റ്റി.​എ.​മേ​രി​ക്കു​ട്ടി, സോ​ണി​ഷ, മാ​ർ​ഷ​ൽ ഫ്രാ​ങ്ക്, ജി.​കെ.​ഹ​രി​കു​മാ​ർ, ബാ​ൾ​ഡ്വി​ൻ ജെ.​വ​ട്ട​ത്ത​റ, ജോ​ൺ ബ്രി​ട്ടോ, ബി​ജു ടെ​റ​ൻ​സ്, റോ​ണി ബെ​യ്നി, ഫ്ലോ​റ​ൻ​സ് വി​ക്ട​ർ, പി.​റ്റി.​ഷാ​ജി, ജെ.​ലി​ല്ലി, പി.​ജാ​ക്വി​ലി​ൻ, മേ​ഴ്സി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ‌ ജോ ​ഫെ​സ്റ്റ്-2020.