ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ​മു​ത​ൽ കൊ​ല്ല​ത്ത്
Monday, January 20, 2020 11:06 PM IST
കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്പ​തു​വ​രെ കൊ​ല്ലം ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ർ​വീ​സ് ടീ​മു​ക​ളും ഉ​ൾ​പ്പെ​ടെ 45 ടീ​മു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഹോ​ക്കി ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളും ഒ​ഫി​ഷ്യ​ൽ​സും ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും. ടൂ​ർ‌​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ‌ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ടീ​മു​ക​ൾ‌ കൊ​ല്ല​ത്ത് എ​ത്തി​തു​ട​ങ്ങി. ഇ​വ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും സം​ഘാ​ട​ക​ർ നേ​ര​ത്തേ ത​ന്നെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ന്‍റു​മാ​യ ഡോ.​ന​രേ​ന്ദ്ര ധ്രു​വ് ബ​ത്ര ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. അ​വി​ട​ത്തെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ഇ​ന്ന് രാ​ത്രി കൊ​ല്ല​ത്ത് എ​ത്തും.
ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ നി​ർ​വ​ഹി​ക്കും. അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ന​രേ​ന്ദ്ര ധ്രു​വ് ബ​ത്ര മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ സം​സ്ഥാ​ന​ത​ല ഭാ​ഗ്യ​ചി​ഹ്ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.
മ​ന്ത്രി​മാ​രാ​യ ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ.​രാ​ജു എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ഒ​ളി​ന്പ്യ​ൻ പി.​ആ​ർ.​രാ​ജേ​ഷ് ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ, എം.​മു​കേ​ഷ് എം​എ​ൽ​എ, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ബാ​ന്‍റ് സം​ഘ​ങ്ങ​ൾ, വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ, കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഫ്ലോ​ട്ടു​ക​ൾ, വാ​ദ്യ​മേ​ളം, ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​താ​ര​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ക​ലാ​സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​ശ്രാ​മം മൈ​താ​ന​ത്തു​നി​ന്ന് ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലേ​യ്ക്ക് ന​ട​ക്കും.
ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കേ​ര​ളം ആ​ദ്യ​മാ​യാ​ണ് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ എ​ല്ലാ ദി​വ​സ​വും മി​ക​ച്ച കാ​യി​ക​താ​ര​ത്തി​ന് പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ആ​ദ​ര​വും ന​ൽ​കും. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
കേ​ര​ള ഹോ​ക്കി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ.​അ​യ്യ​പ്പ​ൻ, കേ​ര​ള ഹോ​ക്കി കൊ​ല്ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ലാ​ൽ, സെ​ക്ര​ട്ട​റി എം.​ജെ.​മ​നോ​ജ്, കൊ​ല്ലം ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.