അ​പേ​ക്ഷ നി​ര​സി​ച്ചു
Monday, January 20, 2020 11:06 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ല്‍ ല​ബോ​റ​ട്ട​റി അ​റ്റ​ന്‍​ഡ​ന്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 280/2017) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ ത​സ്തി​ക​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​ന​പ്ര​കാ​ര​മു​ള്ള ര​ണ്ടാം യോ​ഗ്യ​ത​യാ​യ അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ അ​സി​സ്റ്റ​ന്‍റ്/​ഹെ​ല്‍​പ്പ​ര്‍ ആ​യു​ള്ള ര​ണ്ട് വ​ര്‍​ഷ​ത്തെ പ​രി​ച​യം തെ​ളി​യി​ക്കു​ന്ന പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ സ്ഥാ​പ​ന മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണാ​ധി​കാ​രി കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്ത് ഹാ​ജ​രാ​ക്കാ​ത്ത അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ചു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊ​ല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ധ​ന്വ​ന്ത​രി കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജെ​ന​റി​ക് മ​രു​ന്നു​ക​ള്‍, ട്രേ​ഡ് നെ​യി​മി​ലു​ള്ള ക​മ്പ​നി മ​രു​ന്നു​ക​ള്‍, സ​ര്‍​ജി​ക്ക​ല്‍ ഐ​റ്റം, ഓ​ര്‍​ത്തോ അ​പ്ല​യ​ന്‍​സ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 30 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2750206, 2742004, 7358645451 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.