അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ് സം​ഘ​ടി​പ്പി​ച്ചു
Monday, January 20, 2020 11:15 PM IST
അ​മൃ​ത​പു​രി: അ​മൃ​ത ബ​യോ​സ് സൈ​ബ​ര്‍ സു​ര​ക്ഷാ ടീം ​സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് എ​ഡി​ഷ​ന്‍ അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ്, അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ് ജൂ​നി​യ​ര്‍ കോ​ണ്ട​സ്റ്റ് എ​ന്നീ മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മൂ​ന്നൂ​റി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. ‌18 സം​സ്ഥാ​ന​ങ്ങ​ള്‍, ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥിക​ളും പ്ര​ഫ​ഷ​ണ​ലു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​വ​രാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ത്തി​ക്ക​ല്‍ ഹാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥിക​ള്‍​ത​ന്നെ ന​ട​ത്തു​ന്ന സൈ​ബ​ര്‍​സെ​ക്യൂ​രി​റ്റി ടീം ​ആ​ണ് അ​മൃ​ത ബ​യോ​സ്.
തെ​ല​ങ്കാ​ന​യി​ലെ രാ​ജീ​വ്ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ള​ജ് ടെ​ക്നോ​ള​ജീ​സി​ലെ ര​ണ്ടാം​വ​ര്‍​ഷ കം​ംപ്യൂട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ബ​ണ്ടാ​രു​വാ​ര പ്ര​സാ​ദ്, ത​മി​ഴ്നാ​ട്ടി​ലെ സി​എ​സ് അ​ക്കാ​ഡ​മി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​ണ​വ് കൃ​ഷ്ണ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ്, അ​മൃ​ത ഇ​ന്‍ സി​ടി​എ​ഫ് ജൂ​നി​യ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.
അ​മൃ​ത ഇ​ന്‍​സി​ടി​എ​ഫ് പ്ര​ഫ​ഷ​ണ​ല്‍ പു​ര​സ്കാ​രം ടി​സി​എ​സ്-​ലെ സു​ര്‍​വാ​ദി​ത്യ സു​ര്‍ നേ​ടി. വു​മ​ന്‍ സി​ടി​എ​ഫ് പു​ര​സ്കാ​രം അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ലെ മൂ​ന്നാം​വ​ര്‍​ഷ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥിനി​യാ​യ പി.​കെ. ശ്രീ​ശ്രു​തി ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കെ​ല്ലാം കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചു.
മ​ത്സ​ര​ത്തി​ല്‍ സി​സ്കോ, ആ​മ​സോ​ണ്‍, ടി​ബി​ബി, വി​എം​വെ​യ​ര്‍, നെ​റ്റ്കോ​ണ്‍ ടെ​ക്നോ​ള​ജീ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഓ​ഡ്യൂ​സ്, ജൂ​ണി​പ്പ​ര്‍ നെ​റ്റ്വ​ര്‍​ക്ക്സ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. സൈ​ബ​ര്‍ സു​ര​ക്ഷാ​രം​ഗ​ത്ത് കൂ​ടു​ത​ല്‍ പേ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും ഗ​വേ​ഷ​ണ​ത്തി​നും പു​തി​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ഈ ​രം​ഗ​ത്ത് കൂ​ടു​ത​ല്‍ പേ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ബൈ​ന​റി ഉ​പ​യോ​ഗി​ച്ച് ല​ക്ഷ്യ​മി​ടു​ന്ന മെ​ഷീ​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് ഇ​മേ​ജ് പ്രൊ​സ​സിം​ഗ്, മ​ലീ​ഷ്യ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ തി​രി​ച്ച​റി​യു​ക, സെ​ര്‍​വ​റി​ലെ ക്രി​പ്റ്റോ​ഗ്രാ​ഫി​ക് വ​ള്‍​ന​റ​ബി​ലി​റ്റീ​സ് ഉ​പ​യോ​ഗി​ച്ച് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ല്‍ വെ​ല്ലു​വി​ളി​ക​ളാ​യി ന​ല്കി​യി​രു​ന്ന​ത്.
ഫൈ​ന​ലി​ല്‍ എ​ത്തി​യ​വ​ര്‍​ക്ക് മൂ​ന്നു​ദി​വ​സം വി​ദ​ഗ്ധ​രു​ടെ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. കൂ​ടാ​തെ ലോ​ക്ക്-​പി​ക്കിം​ഗ്, സ്പീ​ഡ് പ​ട്രോ​ള്‍ ടൈം-​ബൗ​ണ്ട് ച​ല​ഞ്ചു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഓ​പ്പ​ണ്‍ വൈ-​ഫൈ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ള്‍, കോ​ഡ് ബ്രേ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള വെ​ല്ലു​വി​ളി​ക​ള്‍, കാ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പോ​ലു​ള്ള കാ​ര്‍ ഹാ​ക്കിം​ഗ് ടെ​ക്നി​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ഹാ​ക്ക്-​വി​ല്ലേ​ജി​ല്‍ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു.
ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ സി​ടി​എ​ഫ് ടീ​മി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​മൃ​ത ബ​യോ​സ് ടീം. 2019-​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ സി​ടി​എ​ഫ് രം​ഗ​ത്ത് 21-ാം സ്ഥാ​ന​വും അ​മൃ​ത ബ​യോ​സ് നേ​ടി​ക്ക​ഴി​ഞ്ഞു.