കി​ഴ​ക്ക​ൻ മേ​ഖ​ലാ​ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, January 21, 2020 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: സി ​പി ഐ ​സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ന​യി​ക്കു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ലാ​ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ആ​ർ എ​സ് എ​സ് അ​ജ​ണ്ട​ക​ൾ ഓ​രോ​ന്നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണെ​ന്ന് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യ​ത്തെ ബു​ദ്ധി കേ​ന്ദ്ര​ങ്ങ​ളാ​യ ജെ​എ​ൻ​യു​വി​ലെ​യും ജാ​മി​യ മി​ലി​യ​യി​ലെ​യും വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ വ​ലി​യ പ്ര​തി​രോ​ധ​മാ​വു​ക​യാ​ണ്.
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ട് ധീ​ര​മാ​ണ്. കേ​ര​ള​ത്തി​നു പു​റ​മേ പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഈ ​നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ്. 26 ന് ​പാ​റ​ശ്ശാ​ല മു​ത​ൽ മ​ഞ്ചേ​ശ്വ​രം വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല ച​രി​ത്ര​ത്തി​ലി​ടം നേ​ടു​ന്ന​താ​യി​രി​ക്കു​മെ​ന്നും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു.
കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​പ​ൽ മൈ​താ​നി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ എ​സ് ആ​ർ ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി ​പി ഐ ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഡി ​രാ​മ​കൃ​ഷ്ണ​പി​ള്ള, സി ​പി​എം സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം കെ ​വ​ര​ദ​രാ​ജ​ൻ, സി ​പി ഐ ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, എ ​മ​ന്മ​ഥ​ൻ നാ​യ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​എ​സ് ഷാ​ജി, സി ​പി ഐ ​എം സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം ബി ​രാ​ഘ​വ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം ജോ​ർ​ജ് മാ​ത്യു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ജി ​സു​ന്ദ​രേ​ശ​ൻ, നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത്, ച​ന്ദ്ര​ഹാ​സ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.