ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ഡ​ൽ​ഹി സ്വ​ദേ​ശിക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു
Tuesday, January 21, 2020 11:26 PM IST
ശാ​സ്താം​കോ​ട്ട: ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ട്രെ​യി​നി​ൽ നി​ന്ന് വീ​ണു. ഗു​രു​തര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് തൊ​ട്ടു മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം.​ ഹൈ​ദ്രാ​ബാ​ദി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ യു​വാ​വ് വീ​ണ​ത്. ച​ങ്ങ​നാ​ശേരി​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫി​റോ​സ് (29) അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​റു​ത്തി​. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നെ​ത്തി​യ 108 ആം​ബു​ല​ൻ​സി​ൽ താ​ലൂ​ക്ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥമി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​ഇ​തി​നി​ട​യി​ൽ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് യു​വാ​വി​നെ108 ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഇ​രു​പ​ത് മി​നി​റ്റോ​ളം വൈ​കി​യ​താ​യും ആ​ക്ഷേ​പം ഉ​ണ്ട്.