"സ​മൂ​ഹ​ത്തെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കു​ന്ന വി​ള​ക്കു​മ​ര​ങ്ങ​ളാ​ണ് ഗു​രു​ക്ക​ന്മാ​ർ’
Tuesday, January 21, 2020 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര : സ​മൂ​ഹ​ത്തെ ന​ന്മ​യു​ടെ ക​ര​ങ്ങ​ൾ​പി​ടി​ച്ചു നേ​ർ​വ​ഴി​ക്ക് ന​യി​ക്കു​ന്ന വി​ള​ക്കു​മ​ര​ങ്ങ​ളാ​ണ് ഗു​രു​ക്ക​ന്മാ​രെ​ന്നും അ​വ​ർ കൊ​ളു​ത്തി​വ​ച്ച അ​റി​വി​ന്‍റെ പ്ര​കാ​ശ​ജ്വാ​ല എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലെ​യും അ​ന്ധ​കാ​ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്നു​ണ്ടെ​ന്നും സം​സ്ഥാ​ന ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ .​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ത്യ​വും ധ​ർ​മ്മ​വും നീ​തി​യു​മെ​ല്ലാം ഗു​രു​മു​ഖ​ത്തു നി​ന്നും പ​ഠി​ച്ചെ​ടു​ക്കു​ന്ന ന​മ്മ​ൾ തു​ട​ർ​ജീ​വി​ത​ത്തി​ൽ അ​ത് പാ​ലി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ ഈ ​മ​ണ്ണ് മ​രു​ഭൂ​മി​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ എം​എ​ൽ​എ കെ.​പ്ര​കാ​ശ് ബാ​ബു ഗു​രു​ക്ക​ന്മാ​രെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ .​തു​ള​സീ​ധ​ര​ൻ​പി​ള്ള വി​ശി​ഷ്ട അ​തി​ഥി ആ​യി​രു​ന്നു.
ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ .​ശാ​ന്ത​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് .ശ​ശി​കു​മാ​ർ, കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​സ​ര​സ്വ​തി, മൈ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ .ഉ​ഷാ​കു​മാ​രി, മു​ൻ എം​പി തോ​മ​സ് കു​തി​ര​വ​ട്ടം, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സൂ​സ​മ്മ ബേ​ബി, ആ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, ആ​ർ. രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, ഫാ. ​ജോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ ജി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള, എ​ൽ.​ത​ങ്ക​ച്ച​ൻ, എ​ൽ .ബാ​ബു, കെ. ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.