ശി​ല്പ​ശാ​ല ഇ​ന്ന്
Wednesday, January 22, 2020 11:01 PM IST
കൊല്ലം: സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്‍​പ്പ​ശാ​ല ഇ​ന്ന് ന​ട​ക്കും. കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ല്‍ രാ​വി​ലെ 10 ന് ​മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ വി​ന്‍​സ​ണ്‍ എം. ​പോ​ള്‍ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ എ​സ്. സോ​മ​നാ​ഥ​ന്‍ പി​ള്ള, ഡോ. ​കെ.​എ​ല്‍. വി​വേ​കാ​ന​ന്ദ​ന്‍, കെ.​വി. സു​ധാ​ക​ര​ന്‍, പി.​ആ​ര്‍. ശ്രീ​ല​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​ര്‍, ഒ​ന്നാം അ​പ്പീ​ല​ധി​കാ​രി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് ശി​ല്‍​പ്പ​ശാ​ല ന​ട​ത്തു​ന്ന​ത്.

അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു

കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന പാ​ച​ക വാ​ത​ക അ​ദാ​ല​ത്ത് ഓ​യി​ല്‍ ക​മ്പിനി​യു​ടെ സം​സ്ഥാ​ന ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​റ്റി​വ​ച്ചു. അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കും.