റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും സി​ന്പോ​സി​യ​വും
Wednesday, January 22, 2020 11:16 PM IST
കു​ണ്ട​റ: നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​ന്പി സ്മാ​ര​ക മ്യൂ​സി​യം അ​ങ്ക​ണ​ത്തി​ൽ കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം 26ന് ​രാ​വി​ലെ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഇ​ന്ത്യ​ൻ മ​തേ​ര​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ 10 ന് ​നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തു​ന്ന സി​ന്പോ​സി​യം ആ​ന​ന്ദ​ധാ​മം ആ​ശ്ര​മാ​ചാ​ര്യ​ൻ ശ്ര​മ​ദ് ബോ​ധേ​ന്ദ്ര തീ​ർ​ഥ സ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. എ. ​റ​ഹിം​കൂ​ട്ടി വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ന്ന സി​ന്പോ​സി​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.