പൗ​ര​ത്വ നി​യ​മം; സു​പ്രീം കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍
Thursday, January 23, 2020 10:59 PM IST
കൊ​ല്ലം: പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്യാ​തെ നാ​ല് ആ​ഴ്ച​യ്ക്ക​കം അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ച് വാ​ദം കേ​ട്ട് വി​ധി പ്ര​സ്താ​വി​ക്കു​മെ​ന്നു​ള്ള സു​പ്രീം കോ​ട​തി​യു​ടെ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ്്‍ ലോ​ക്സ​ഭ​യി​ലെ ചീ​ഫ് വി​പ്പു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി അ​ന്തി​മ വി​ധി പ​റ​യു​ന്ന​തി​ന് മു​മ്പ് പൗ​ര​ത്വ ഭേ​ദ​ഗ​തി സ്റ്റേ ​ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ്റ്റേ ​ചെ​യ്യാ​തെ വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് വേ​ണ്ടി മാ​റ്റി വ​ച്ച​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.
പൗ​ര​ത്വ നി​യ​മം ഒ​രു കാ​ര​ണ​വ​ശാ​ലും റ​ദ്ദാ​ക്കി​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ആ​വ​ര്‍​ത്തി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​യെ ചോ​ദ്യം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​യ സി​എ​എ നി​യ​മ​വും തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ എ​ന്‍​പി ആ​ര്‍, എ​ന്‍​സി​ആ​ര്‍ നി​യ​മ​വും ന​മ്മു​ടെ രാ​ജ്യ​ത്ത് ജ​ന​ങ്ങ​ളി​ല്‍ വ​ലി​യ ആ​ശ​ങ്ക​യും ഭീ​തി​യു​മാ​ണ് ഉ​ള​വാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് രാ​ജ്യ​ത്താ​ക​മാ​നം ഉ​യ​ര്‍​ന്നു വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും. ജ​ന​വി​കാ​രം മാ​നി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം മാ​റ്റു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര മ​ന്ത്രി ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ പോ​ക്കി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.
പൗ​ര​ത്വ വി​ഷ​യ​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ജാ​തീ​യ​മാ​യി വി​ഭ​ജി​ച്ച് ഭ​ര​ണ​ഘ​ട​ന​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ലോ​ക്സ​ഭ​യി​ലെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഉ​പ​യോ​ഗി​ച്ച് ശ്ര​മി​ച്ചാ​ല്‍ അ​ത് ഈ ​രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​വി​ല്ലെ​ന്ന് എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രും മ​ന്ത്രി​മാ​രും, ബി​ജി​പി എം​പി​മാ​രും തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല ചൊ​റി​യ​രു​തെ​ന്നും എം​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും പാ​ര്‍​ട്ടി​യു​ടെ വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ എ​ല്ലാ​യി​ട​ത്തും ന​ട​ന്നു വ​രി​ക​യാ​ണ്.
പൗ​ര​ത്വ നി​യ​മ​ത്തെ അ​വി​ഹി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ള്‍ പോ​ലും ച​വി​ട്ടി മെ​തി​ച്ച് മു​ന്നോ​ട്ടു പോ​വു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​ക്കൊ​ണ്ട് അ​ത് തി​രു​ത്തി​ക്കു​ന്ന​ത് വ​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​വു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.