ചാ​ത്ത​ന്നൂ​രി​ൽ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ നീ​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കും
Thursday, January 23, 2020 11:21 PM IST
കൊ​ല്ലം: സു​ര​ക്ഷി​ത ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്ന 100 കേ​ന്ദ്ര​ങ്ങ​ളി​ൽ എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ.
ഇ​തോ​ടൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളെ​യും ബീ​റ്റു​ക​ളാ​യി തി​രി​ച്ച് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പ​ദ്ധ​തി കൂ​ടി​യാ​ണി​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച് വ​രു​ന്നു.
ഇ​തി​നാ​യി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 62.23 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ കാ​മ​റ​ക​ൾ ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖാ​ന്തി​ര​വും സ്ഥാ​പി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
മ​ണ്ഡ​ല​ത്തി​ലെ 140 വാ​ർ​ഡു​ക​ളി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ൾ വീ​തം ഒ​രു ബീ​റ്റാ​യി തി​രി​ക്കും. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ചു​മ​ത​ല ന​ൽ​കും. ഓ​രോ വാ​ർ​ഡി​ൽ നി​ന്നും പോ​ലീ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​ന​വും തി​രി​ച്ച​റി​യ​ൽ​കാ​ർ​ഡും യൂ​ണി​ഫോ​മും ന​ൽ​കി രാ​ത്രി പോ​ലീ​സി​നൊ​പ്പം പ​ട്രോ​ളിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കും.
ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നും മേ​ൽ​നോ​ട്ട​ത്തി​നും പോ​ലീ​സും ജ​ന​മൈ​ത്രി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സ് ഇ​പ്പോ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​രി​ക്കെ​തി​രേ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു. ജ​ന​പ​ക്ഷ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള ജ​ന​പ​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​സി​പി ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​വീ​ക​രി​ക്കും.
ഇ​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ​യാ​ണ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പൂ​യ​പ്പ​ള്ളി, പാ​രി​പ്പ​ള്ളി, പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ചാ​ത്ത​ന്നൂ​ർ എ​സി​പി ഓ​ഫീ​സി​ന്‍റെ​യും ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​റാ​യി. ഈ ​ഓ​ഫീ​സു​ക​ൾ ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​ക്കു​ന്ന​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.