അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലെ മാ​ലി​ന്യം ത​ള്ള​ല്‍; പി​ടി​വീ​ഴു​മെ​ന്ന് എംഎ​ല്‍എ​യും കള​ക്ട​റും
Friday, January 24, 2020 11:47 PM IST
കൊല്ലം: സം​സ്ഥാ​ന​ത്തെ ആ​ദ്യ ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​ശ്രാ​മം പ്ര​ദേ​ശ​ത്തെ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം ​മു​കേ​ഷ് എം​എ​ല്‍എ​യും ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റും അ​റി​യി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് നി​ര്‍​ദേ​ശം.
പ്ര​ദേ​ശ​ത്തെ റോ​ഡി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കും. പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യു​ള്ള തു​റ​മു​ഖ വ​കു​പ്പി​ന് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നു​ള്ള ഫെ​ന്‍​സി​ംഗും സ​ജ്ജ​മാ​ക്കും. പോ​ലീ​സി​ന്‍റെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍റെ​യും സ്‌​ക്വാ​ഡു​ക​ള്‍ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും.
പൈ​തൃ​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ പ്ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് എം​എ​ല്‍എ ​പ​റ​ഞ്ഞു.
ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി ​ജെ രാ​ജേ​ന്ദ്ര​ന്‍, എ​സിപി ​എ.​പ്ര​തീ​പ്കു​മാ​ര്‍, ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ സ​യന്‍റി​ഫി​ക് ഓ​ഫീ​സ​ര്‍ ഡോ. ​ലി​ന്‍​ഡ ജോ​ണ്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ഖി മോ​ഹ​ന്‍, ഡി ​റ്റി പി ​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഗീ​ത തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.