താ​ലൂ​ക്ക് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം; കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, January 24, 2020 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര : സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ന്‍റെ 71- ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം 26 ന് ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 50 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 26 ന് ​രാ​വി​ലെ എ​ട്ടി​ന് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ പി.​ഐ​ഷാ പോ​റ്റി എം​എ​ൽ​എ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. 8.30 ന് ​ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡി.​രാ​മ​കൃ​ഷ്ണ പി​ള്ള ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
11 ന് ​കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ കൂ​ടു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പു​റ​ത്ത് നി​ന്നു​ള്ള ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല. കു​ടി​വെ​ള്ളം മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ൽ​കു​വാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​യ അ​തേ റൂ​ട്ടി​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന​ത്. 26 ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം തി​രി​ച്ചു വി​ടു​ന്ന​താ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യി​ൽ നി​ന്നും പു​ല​മ​ൺ ക​വ​ല വ​രെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ളം​ബ​ര​ജാ​ഥ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ത​ഹ​സി​ൽ​ദാ​ർ എ. ​തു​ള​സീ​ധ​ര​ൻ പി​ള്ള, ഡി​വൈ​എ​സ്പി എ. ​നാ​സ​റു​ദീ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് കാ​വു​വി​ള, ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ർ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, പി. ​എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, കെ. ​മോ​ഹ​ന​ൻ പി​ള്ള, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ക​ല്യാ​ണി സ​ന്തോ​ഷ്‌, ന​ട​രാ​ച​നാ​ചാ​രി, ബി. ​വേ​ണു​ഗോ​പാ​ൽ, പെ​രും​കു​ളം സു​രേ​ഷ്, എം. ​അ​മീ​ർ, ദു​ർ​ഗ ഗോ​പാ​ല കൃ​ഷ്‌​ണ​ൻ, എ. ​ജ​സീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.