ദു​ർ​ഗാ​പു​രി മാ​ട​ൻ​കോ​വി​ലി​ൽ മ​ക​രഉ​ത്സ​വം ഇന്ന് തു‌ടങ്ങും
Saturday, January 25, 2020 11:44 PM IST
ഉ​മ​യ​ന​ല്ലൂ​ർ: ദു​ർ​ഗാ​പു​രി മാ​ട​ൻ​കോ​വി​ലി​ലെ മ​ക​ര ​ഉ​ത്സ​വം ഇന്ന് രാ​വി​ലെ 6.30 ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ​വി​ഷ്ണു ശാ​ന്തി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ക​ര​പ്പൊ​ങ്കാ​ല​യോ​ടെ ആരംഭിക്കും. 28ന് ​മാ​ല​പ്പു​റം പാ​ട്ട്, 31ന് തോ​റ്റംപാ​ട്ട്, ഉ​ത്സ​വ​ക​ല​ശം.

ഫെ​ബ്രു​വ​രി ഒന്നിന് ​തോ​റ്റം​പാ​ട്ട് സ​മാ​പി​ക്കു​ം.രണ്ടിന് ​വാ​ർ​ഷി​ക​ക​ല​ശം, പ​ടു​ക്ക സ​മ​ർ​പ്പ​ണ​ഘോ​ഷ​യാ​ത്ര ത​ട്ടാ​മ​ല​ ക​ണ്ടോ​ലി​ൽ മാ​ട​ൻ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും. രാത്രി ഏഴിന് സ​ഹ​സ്ര​ദീ​പ ഉത്സ​വം, മൂന്ന് നാല് അഞ്ച് തീ​യ​തി​ക​ളി​ൽ ആ​യി​ര​ത്തി എ​ട്ട് നി​റപറ സ​മ​ർ​പ്പ​ണം, ജീ​വ​ത എ​ഴു​ന്ന​ള്ള​ത്ത്, അഞ്ചിന് ​ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, ഉ​മ​യ​ന​ല്ലൂ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് അൻപൊ​ലി എ​ഴു​ന്ന​ള്ള​ത്ത് ,ച​മ​യ​വി​ള​ക്ക്. ആറിന് ​രാ​വി​ലെ നാ​ഗ​ദൈ​വ​ങ്ങ​ൾ​ക്ക് ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, വൈ​കുന്നേരം 5.30ന് ​ക്ഷേ​ത്രം ചാ​രി​റ്റ​ബി​ൾ കൂ​ട്ടാ​യ്മ മ​ന്ദ​സ്മി​തം 2020 ചി​കി​ൽ​സാ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം, ഭ​ദ്ര​ദീ​പ പ്ര​കാ​ശ​ന​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ക്ഷേ​ത്രം ത​ന്ത്രി ​വൈ​കു​ണ്ഠം ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി നിർവഹിക്കും. വൈ​കുന്നേരം ആറിന് ഊ​ഞ്ഞാ​ലാ​ട്ടം, തു​ലാ​ഭാ​ര​തൂ​ക്കം .

ഏഴിന് ​രാ​വി​ലെ ചെ​ണ്ട​മേ​ളം, ഉ​രു​ൾ വ​ഴി​പാ​ട്, ഉ​ത്സ​വ​പൂ​ജ​ക​ൾ, ആ​ന​യൂ​ട്ട്, ആ​ന​നീ​രാ​ട്ട്, ഉച്ചകഴിഞ്ഞ് മൂന്നുമു​ത​ൽ വ​ണ്ടി​ക്കു​തി​ര​ക​ൾ, ശി​ങ്കാ​രി​മേ​ള​ങ്ങ​ൾ, ചെ​ണ്ട​മേ​ള​ങ്ങ​ൾ, ഫ്ളോട്ടുകൾ ഗ​ജ​വീ​ര​ൻ, ഉ​ത്സ​വ​കോ​ല​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന ഗം​ഭീ​ര കെ​ട്ടു​ക്കാ​ഴ്ച, വൈ​കുന്നേരം 5.30ന് ​ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, 6.45 ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത് പു​റ​പ്പെ​ടു​ം, രാ​ത്രി ഒന്പത് മു​ത​ൽ സേ​വ.