യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ​ഭൂ​പ​ടം നി​ർ​മി​ക്കു​ന്നു
Tuesday, January 28, 2020 11:18 PM IST
കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ​ഭൂ​പ​ടം നി​ർ​മി​ക്കും.
ജി​ല്ല​യി​ലെ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് പ​തി​നാ​യി​രം പേ​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ്
ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ, ക​ൺ​വീ​ന​ർ വി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ധ്യാ​ത്മി​ക ആ​ചാ​ര്യ​ന്മാ​രും മ​ത​പു​രോ​ഹി​ത​രം അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.
മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, അ​ൻ​സ​റു​ദീ​ൻ, കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ, റാം ​മോ​ഹ​ൻ, ക​ല്ല​ട ഫ്രാ​ൻ​സി​സ്, വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ, സി.​എ​സ്.​മോ​ഹ​ൻ​കു​മാ​ർ, ഷ​ഹീ​ദ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.