പ്ലാ​ക്കാ​ട് പൈ​ങ്ങ​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്തൃ​ട്ടാ​തി ഉ​ത്സ​വം തു​ട​ങ്ങി
Tuesday, January 28, 2020 11:33 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: പ്ലാ​ക്കാ​ട് പൈ​ങ്ങ​ൽ ഗു​രു​നാ​ഗ​പ്പ​ൻ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്തൃ​ട്ടാ​തി ഉ​ത്സ​വം നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന് 12ന് ​അ​ന്ന​ദാ​നം, രാ​ത്രി ഏ​ഴി​ന് മാ​ട​ൻ​കാ​വ് ക​ള​രി​യി​ൽ മാ​ട​ൻ ഊ​ട്ട്. നാ​ളെ രാ​വി​ലെ ഏ​ഴി​ന് സ​മൂ​ഹ പൊ​ങ്കാ​ല, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, 6.30ന് ​സോ​പാ​ന​ത്ത് പാ​ട്ട്, 6.30ന് ​ദീ​പാ​രാ​ധ​ന, ചെ​ണ്ട​മേ​ളം.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ
വി​ൽ​പ്പ​ന ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ള​കം അ​ണ്ടൂ​ർ കാ​ട്ടി​യാം​കോ​ട് അ​നി​ല്‍ ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ (40) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൻ​റെ പി​ടി​യി​ലാ​യ​ത്. വാ​ള​കം ജം​ഗ്ഷ​നി​ലെ പെ​ട്ടി​ക്ക​ട​യു​ടെ മ​റ​വി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​വും വി​ൽ​പ്പ​ന​യും ന​ട​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​രാ​ജീ​വ്, സി​പി​ഒ സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.