വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Tuesday, January 28, 2020 11:33 PM IST
കു​ണ്ട​റ : ത​ട്ടാ​ർ​കോ​ണം ക​ൽ​ക്കു​ള​ത്ത് ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​മ്പി​ലു​ള​ള കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ച്ചു. ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം വ​ഞ്ചി തു​റ​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട തു​ക എ​ത്ര​യെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര പ​രി​സ​ര​ത്തെ​പ്പ​റ്റി ന​ന്നാ​യി അ​റി​യാ​വു​ന്ന ആ​ളാ​ണ് മോ​ഷ​ണ​ത്തി​നും പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂന്നു ആ​ഴ്ച​യ്ക്ക് മു​മ്പ് തൊ​ട്ട​ടു​ത്ത കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്ക​ര കാ​വ് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ച​വ​രെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് കു​ണ്ട​റ പോ​ലീ​സ് അ​റി​യി​ച്ചു.