പൗ​ര​ത്വനിയമത്തിനെതിരേ ക​ലാ- സാ​ഹി​ത്യരംഗത്തുള്ളവർ ഒത്തുചേരുന്നു
Tuesday, January 28, 2020 11:33 PM IST
കൊ​ല്ലം :പൗ​ര​ത്വം ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജി​ല്ല​യി​ലെ ക​ലാ​കാ​ര​ന്മാ​രും എ​ഴു​ത്തു​കാ​രും കാ​യി​ക​താ​ര​ങ്ങ​ളും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രും 31ന് ചി​ന്ന​ക്ക​ട പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ഒ​രു​മി​ച്ചു ചേ​രു​ന്നു.
1947-2020 സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ച്ച​കഴിഞ്ഞ് 2.30ന് മു​പ്പ​തി​ന് നാ​ട​ൻ​പാ​ട്ടു​ക​ളും, ക​വി​ത​ക​ളും, ക​ഥാ​പ്ര​സം​ഗ​ങ്ങ​ളും, ഗാ​ന​ങ്ങ​ളും വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി​ട്ടാ​യി​രി​ക്കും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ക.
നാ​ല് മു​പ്പ​തി​ന് മ​നു​ഷ്യാ​വ​കാ​ശ സ​മ്മേ​ള​ന​വും ചി​ത്ര​ര​ച​ന​യും ന​ട​ക്കും. ഒ​രു സം​ഘ​ട​ന​യു​ടെ​യും ബാ​ന​റി​ല്ലാ​തെ കൊ​ല്ല​ത്തെ ക​ലാ​കാ​യി​ക​സാ​ഹി​ത്യ​സാം​സ്കാ​രി​ക​സാ​മൂ​ഹ്യ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഒ​രു​മി​ച്ചു കൂ​ടു​ന്ന സാം​സ്കാ​രി​ക പ്ര​തി​ഷേ​ധ​മാ​ണ് ചി​ന്ന​ക്ക​ട പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ക്കു​ക എ​ന്നു​ള്ള പ്ര​ത്യേ​ക​ത ഈ ​സ​മ​ര​ത്തി​നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387676757 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.