ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Tuesday, January 28, 2020 11:33 PM IST
ചാ​ത്ത​ന്നൂ​ർ: സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ചാ​ത്ത​ന്നൂ​ർ കാ​ഞ്ഞി​രം​വി​ള ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ബി​ജു​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ചാ​ത്ത​ന്നൂ​ർ എ​സി​പി ​ജോ​ർ​ജ് കോ​ശി നി​ർ​വ​ഹി​ച്ചു.​വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം എ​ന്നി​വ​യും ന​ട​ത്തി.
കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ദേ​ശീ​യ സം​സ്ഥാ​ന താ​ര​ങ്ങ​ളെ​യും സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദി​ച്ചു. എ​സ്.ലാ​ൽ കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ല​ക്ഷ്മി​ഷ്മി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​സു​രേ​ഷ്, സു​ഭാ​ഷ് പു​ളി​ക്ക​ൽ, ക്ഷേ​ത്ര ഭ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ് സ​ദ്യ​യും ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മ​ക​ര​ഭ​ര​ണി ഉ​ത്സ​വം ഫെ​ബ്രു​വ​രി ര​ണ്ടിന് ചാ​ത്ത​ന്നൂ​ർ പൂ​രം, ഗജോ​ത്സ​വം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും. അ​ന്ന​ദാ​നം, സാ​യാ​ഹ്ന ഭ​ക്ഷ​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ട്. ഉ​ത്സ​വ​നാ​ളു​ക​ളി​ൽ ചാ​ത്ത​ന്നൂ​രി​ൽ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.