ഹ​രി​ത​ക​ർ​മ്മ​സേ​ന​യ്ക്ക് കി​ല ഇ​റ്റി​സി പ​രി​ശീ​ല​നം
Sunday, February 16, 2020 11:21 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​റ്റി​സി കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം കി​ല ഇ​റ്റി​സി ടീ​മി​നൊ​പ്പം ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക്ക​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു പ​ഠ​നം ന​ട​ത്തി.
ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. കി​ല ഇ​റ്റി​സി പ്രി​ൻ​സി​പ്പ​ൽ ജി ​കൃ​ഷ്ണ​കു​മാ​ർ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ക്ക​ൽ​റ്റി അം​ഗം ഡോ. ​റി​ൻ​സി എം ​അ​ലി, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ ​ഫെ​യ്സി, റി​സോ​ഴ്സ് പേ​ഴ്സ​ൺ ഐ ​ജ​യ​ല​ക്ഷ്മി​പി​ള്ള എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

സ്്കൂ​ൾ വാ​ർ​ഷി​കം ന​ട​ന്നു

ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം സി​ദ്ധാ​ർ​ഥ ഗ്രീ​ൻ സ്കൂ​ളി​ന്‍റെ പ​തി​നെ​ട്ടാ​മ​ത് വാ​ർ​ഷി​കം ന​ട​ന്നു. വേ​ൾ​ഡ് റി​ക്കോ​ർ​ഡ് ജേ​താ​വ് മ​ജീ​ഷ്യ​ൻ ഹാ​രി​സ് താ​ഹ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ ച​വ​റ ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത, വാ​ർ​ഡം​ഗം ജ്യോ​തി​ഷ്കു​മാ​ർ എ​ന്നി​വ​ർ ആ​ദ​രി​ച്ചു. സി​ദ്ധാ​ർ​ഥ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി യു. ​സു​രേ​ഷ്, ഗ്രീ​ൻ മൗ​ണ്ട് ചാ​രി​റ്റി മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഹ​രി​കു​മാ​ർ, ഡീ​ൻ ബീ​നാ ത​മ്പി, സ്കൂ​ൾ മാ​നേ​ജ​ർ സാ​ബു എ​സ്. അം​ബ​ര, പ്രി​ൻ​സി​പ്പ​ൾ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.