ഏ​ക മ​ക​ളു​ടെ പി​റ​ന്നാ​ളി​ന് പ​റ​ന്നെ​ത്തി; വേ​ളാ​ങ്ക​ണ്ണി യാ​ത്ര​യ്ക്കി​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു
Monday, February 17, 2020 11:20 PM IST
ചാ​ത്ത​ന്നൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ രാ​ജ​പാ​ള​യ​ത്തി​ന​ടു​ത്ത് വാ​സ​വ​ന​ല്ലൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജി​ജു തോ​മ​സ് (32) ഏ​ക മ​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച തി​രി​ച്ച് ദു​ബാ​യി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കാ​നി​രി​ക്കേ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്‌.
ക​ല്ലു​വാ​തു​ക്ക​ൽ അ​ടു​ത​ല ജി ​ജൂ​വി​ലാ​സ​ത്തി​ൽ തോ​മ​സി​ന്‍റേ​യും കു​ഞ്ഞ​മ്മ തോ​മ​സി​ന്‍റേ​യും മ​ക​നാ​ണ് ജി​ജു തോ​മ​സ്. ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ജു ഏ​ക മ​ക​ൾ ജോ​ന്ന (ഒ​രു വ​യ​സ്) പി​റ​ന്നാ​ൽ ആ​ഘോ​ഷി​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നാ​യി​രു​ന്നു കു​ട്ടി​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ. പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളു​മൊ​പ്പം വേ​ളാ​ങ്ക​ണ്ണി​യി​ലേ​യ്ക്ക് തീ​ർ​ഥ​യാ​ത്ര പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു മൂ​ന്നു പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി സി​ഞ്ചു. കെ.​നൈ​നാ​ൻ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ റി​ക്ക​വ​റി വാ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധു അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. സൈ​ലോ കാ​റി​ലാ​ണ് തീ​ർ​ഥാ​ട​ക സം​ഘം വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​യ​ത്. തി​രി​കെ മ​ധു​ര -തി​രു​മം​ഗ​ലം വ​ഴി​യാ​യി​രു​ന്നു യാ​ത്ര. കാ​റി​ന്‍റെ ഒ​രു ട​യ​ർ പൊ​ട്ടി കാ​ർ ഒ​രു പാ​ല​ത്തി​ൽ ഇ​ടി​ച്ചു നി​ന്നു. കാ​ർ മാ​റ്റാ​നാ​യി റി​ക്ക​വ​റി വാ​ൻ വി​ളി​ച്ചു വ​രു​ത്തി. കാ​ർ മാ​റ്റി​യ ശേ​ഷം ട​യ​ർ മാ​റ്റു​മ്പോ​ൾ ടെ​മ്പോ ട്രാ​വ​ല​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
ജി​ജ വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. ജി​ജു​വി​ന്‍റേ​യും സ​ഞ്ചു​വി​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ എ​ത്തി​ക്കും.
ജി​ബി​യാ​ണ് ജി​ജു​വി​ന്‍റെ ഭാ​ര്യ. ജി​ജി സ​ഹോ​ദ​രി​യും.​വ്യാ​ഴാ​ഴ്ച ദു​ബാ​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന ജി​ജു​വി​ന്‍റെ മ​ര​ണം അ​ടു​ത​ല പ്ര​ദേ​ശ​ത്തെ​യാ​കെ ദു:​ഖ​ത്തി​ലാ​ക്കി. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജോ​യി​ക്കു​ട്ടി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​ണ് മ​രി​ച്ച ജി​ജു. നാ​ട്ടി​ലു​ള്ള​പ്പോ​ൾ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന ജി​ജു​വി​ന്‍റെ വേ​ർ​പാ​ടി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് അ​ടു​ത​ല പ്ര​ദേ​ശം.