ക്യുഎസ്എസ് കോളനി; പുതിയ ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ പൈലിംഗ് തുടങ്ങി
Monday, February 17, 2020 11:43 PM IST
കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം ക്യുഎ​സ് എ​സ് കോ​ള​നി​യി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പൈ​ലിം​ഗ് ആ​രം​ഭി​ച്ചു. മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​ത്. മു​ട്ട​ത്ത​റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാ​കും ഭ​വ​ന സ​മു​ച്ച​യം നി​ര്‍​മി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​റു മാ​സം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​രാ​റു​കാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.
35 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക്യുഎ​സ്എ​സ് കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​യി 179 ഫ്‌​ളാ​റ്റു​ക​ളാ​ണ് പ​ദ്ധ​തി​യി​ല്‍ പു​തു​താ​യി ഉ​യ​രു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള 114 ഫ്‌​ളാ​റ്റു​ക​ള്‍ ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 11.4 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള 65 ഫ്‌​ളാ​റ്റു​ക​ള്‍​ക്കാ​യി 6.5 കോ​ടി രൂ​പ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.
ഇ​പ്പോ​ഴു​ള്ള ഉ​ട​മ​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് ത​ന്നെ ഫ്‌​ളാ​റ്റു​ക​ള്‍ ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 400 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ ര​ണ്ട് മു​റി​ക​ള്‍, അ​ടു​ക്ക​ള, വ​രാ​ന്ത, ശു​ചി​മു​റി എ​ന്നി​വ ചേ​ര്‍​ന്ന​താ​യി​രി​ക്കും പു​തി​യ ഫ്‌​ളാ​റ്റ്. ക്യു ​എ​സ് എ​സ് കോ​ള​നി പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍ മി​ക​ച്ച പാ​ര്‍​പ്പി​ട സൗ​ക​ര്യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.
എം ​മു​കേ​ഷ് എംഎ​ല്‍എ, ​മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, കൗ​ണ്‍​സി​ല​ര്‍ വി​നി​താ വി​ന്‍​സെ​ന്‍റ്, മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ ​അ​നി​ല്‍​കു​മാ​ര്‍, കു​ഫോ​സ് ഭ​ര​ണ​സ​മി​തി അം​ഗം എ​ച്ച് ബേ​സി​ല്‍ ലാ​ല്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ എ ​എം ഇ​ക്ബാ​ല്‍, ജി ​ആ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പം പ​ദ്ധ​തി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.