അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള 21 മു​ത​ൽ
Tuesday, February 18, 2020 11:22 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള 21 മു​ത​ൽ 26 വ​രെ പാ​രി​പ്പ​ള്ളി ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല സി​നി​മാ​സി​ൽ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. സു​നി​ൽ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള 21 ന് ​വൈ​കി​ട്ട് 5.30ന് ​സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
രാ​വി​ലെ 9.30ന് ​ഷോ​ട്ട് ഫി​ലിം മ​ത്സ​രം സം​വി​ധാ​യ​ക​ൻ ബി​ജു സി. ​ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തി​ന് യ​ഥാ​ക്ര​മം 10000 രൂ​പ, 5000 രൂ​പ​യും ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല പു​ര​സ്കാ​ര​വും ന​ൽ​കും. ഏ​ഴി​ന് സി​നി​മ ഒ​രു ഞാ​യ​റാ​ഴ്ച. 22 ന് ​വൈ​കു​ന്നേ​രം ആ​റി​ന് സി​നി​മ ബി​ലാ​ത്തി​ക്കു​ഴ​ൽ, എ​ട്ടി​ന് ജ​പ്പാ​നീ​സ് ചി​ത്രം ഷോ​പ്പ് ലി​ഫ്റ്റേ​ഴ്സ്. 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ടി​ക​ളു​ടെ സി​നി​മ സ്വ​നം, ആ​റി​ന് സി​നി​മ ക​ഖ​ഗ​ഘ​ങ, രാ​ത്രി എ​ട്ടി​ന് ഇ​റാ​നി​യ​ൻ ചി​ത്രം ദി ​പ്ര​സി​ഡ​ൻ​റ്. 24 ന് ​വൈ​കു​ന്നേ​രം ആ​റി​ന് സി​നി​മ ആ​ളൊ​രു​ക്കം, രാ​ത്രി എ​ട്ടി​ന് അ​റ​ബി​ക് ചി​ത്രം ക​ഫ​ർ​നാം. 25 ന് ​വൈ​കു​ന്നേ​രം ആ​റി​ന് പേ​ര​ൻ​പ്, ഏ​ഴി​ന് ഗു​ജ​റാ​ത്തി ചി​ത്രം ഹെ​ല്ലാ​രോ. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​പ്പ​ൺ​ഫോ​റം ഉ​ണ്ടാ​യി​രി​ക്കും.
26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള റീ​ജി​യ​ൻ സെ​ക്ര​ട്ട​റി വി.​കെ. ജോ​സ​ഫ് നി​ർ​വ​ഹി​ക്കും. ആ​റി​ന് സി​നി​മ കാ​ന്ത​ൻ പ്ര​ദ​ർ​ശി​പ്പി​ക്കും.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​വി. ജ​യ​പ്ര​സാ​ദ്, ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​അ​ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.