ത​ങ്ങ​ൾ​കു​ഞ്ഞ് മു​സ്ലി​യാ​രു​ടെ പേ​രി​ലെ സ​മ​ഗ്ര സം​ഭ​ാവ​നാ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, February 18, 2020 11:22 PM IST
കൊ​ല്ലം: ടികെഎം ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ങ്ങ​ളു​ടെ സ്ഥാ​പ​ക​ൻ ത​ങ്ങ​ൾ​കു​ഞ്ഞ് മു​സ്ലി​യാ​രു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര സം​ഭ​വ​നാ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.
ത​ങ്ങ​ൾ കു​ഞ്ഞ് മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ ദി​ന​മാ​യ 19ന് ​രാ​വി​ലെ 10.30 ന് ​ടി.​കെ.​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ശ​ശി ത​രൂ​ർ എംപി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കു​മെ​ന്ന് ടി.​കെ.​എം ട്ര​സ്റ്റ് ട്ര​ഷ​റ​ർ ടി.​കെ. ജ​ലാ​ലു​ദ്ദീ​ൻ മു​സ്ലി​യാ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ്ലി​യാ​ർ അ​ധ്യക്ഷ​ത വ​ഹി​ക്കും.
മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​യും ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഫാ​ത്തി​മ ബീ​വി, മ​ജീ​ഷ്യ​നും തി​രു​വ​ന​ന്ത​പു​രം മാ​ജി​ക് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ഗോ​പി​നാ​ഥ് മു​തു​കാ​ട്, കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ സ്മാ​ർ​ട്ട് എ​ൻ​ജി​നി​യ​റി​ങ് ആ​ൻ​റ് ഡി​സൈ​ൻ സൊ​ലൂ​ഷ​ൻ​സ് പ്ര​സി​ഡ​ൻ​റ് ആ​ൻ​റ​ണി പ്രി​ൻ​സ്, ഷ​മാ​ർ സ​സ്റ്റൈ​യി​ൻ​സ് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ർ എ.​ലൂ​ക്ക് എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ. 50,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ടികെഎം ആ​ർ​ട്സ് കോ​ള​ജ് ഗ്ലോ​ബ​ൽ അ​ലു​മ്നി യുഎ​ഇ ചാ​പ്റ്റ​റിെ​ൻ​റ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടികെഎം കോ​ള​ജ് ര​ക്ഷാ​ക​ർ​ത്തൃ അ​ലു​മ്നി​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.
ടികെഎം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ടികെഎം സ്കൂ​ൾ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ.​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​രും പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.