ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ല​യ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് നേ​താ​ക്ക​ൾ
Tuesday, February 18, 2020 11:35 PM IST
കൊ​ല്ലം: ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ല​യ​ന​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബി​ന്‍റെ ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്ന് ജോ​ണി നെ​ല്ലൂ​രി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
ല​യ​ന വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം ചെ​യ്യാ​നും പ​ക​രം സീ​നി​യ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വു​മാ​യ റോ​യി ഉ​മ്മ​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കാ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
അ​നൂ​പ് ജേ​ക്ക​ബ് ലീ​ഡ​റാ​യി വ​ന്ന ശേ​ഷം ഒ​രു​ത​ല​ത്തി​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സ്വ​ന്തം മ​ണ്ഡ​ല​മാ​യ പി​റ​വ​ത്ത് നി​ന്നു​പോ​ലും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​ർ​ട്ടി വി​ട്ടു​പോ​കു​ന്നു.
കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ഏ​ലി​യാ​സ് മ​ങ്കി​ടി, നി​ല​വി​ൽ എ​ട​യ്ക്കാ​ട് വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജെ​സി പീ​റ്റ​ർ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ വി​ൽ​സ​ൺ പൗ​ലോ​സ്, ലാ​ലു വ​ർ​ഗീ​സ് തു​ട​ങ്ങി പി​റ​വ​ത്ത് നി​ന്നു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ളും നൂ​റ​ക​ണ​ക്കി​ന് പ്ര​വ​ർ‌​ത്ത​ക​രും ദി​നം​പ്ര​തി സം​ഘ​ട​ന​യി​ൽ നി​ന്ന് കൊ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്.
ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ പാ​ർ​ട്ടി​യു​ടെ ശ​ക്തി​ക്ഷ​യ​വും കൊ​ഴി​ഞ്ഞു​പോ​ക്കും മ​ന​സി​ലാ​ക്കി​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ല​യ​ന ച​ർ​ച്ച​ക​ൾ​ക്ക് മു​തി​ർ​ന്ന നേ​താ​ക്ക​ൾ മു​ൻ​കൈ​യെ​ടു​ത്ത​ത്.
ആ​ദ്യ​വ​ട്ട ച​ർ​ച്ച​ക​ളി​ൽ എ​ല്ലാം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ജ​ന​പി​ന്തു​ണ ഇ​ല്ലാ​ത്ത​വ​രും സ്ഥാ​ന​മോ​ഹി​ക​ളു​മാ​യ ഒ​രു വി​ഭാ​ഗം സ്തു​തി​പാ​ഠ​ക​രാ​ണ് ഈ ​നി​ക്ക​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
കൊ​ല്ലം ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ല​യ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. 21ന് ​കോ​ട്ട​യം ശാ​സ്ത്രി​റോ​ഡി​ലെ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഹൈ​പ​വ​ർ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​യും ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ല​യ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ഓ​ഫീ​സി​ന്‍റെ ചാ​ർ​ജു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​മോ​ഹ​ന​ൻ​പി​ള്ള, ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​യി ഉ​മ്മ​ൻ, കോ​ടി​യാ​ട്ട് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തേ​വ​ള്ളി പു​ഷ്പ​ൻ, കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു നെ​ച്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.