ഭാ​ഗ്യ​ക്കു​റി ഡീ​ലേ​ഴ്സ് അ​സോ. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് ഭാ​ഗ്യ​ക്കു​റി റീ​ട്ട​യി​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ-​പ്ര​സി​ഡ​ന്‍റ്, ഏ​ലി​യാ​സ് ആ​ന്‍റ​ണി-​വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​രി​ന​ല്ലൂ​ർ ജോ​സ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി​ജ​യ​ൻ​പി​ള്ള-​ട്ര​ഷ​റ​ർ, ഇ​സ്മ​യി​ൽ കു​ഞ്ഞ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ മെ​ന്പ​ർ കു​ള​ത്തൂ​ർ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ, സു​ദേ​ശ​ൻ, ജി.​ഗോ​പാ​ല​ൻ, ഇ​സ്മാ​യി​ൽ​കു​ഞ്ഞ്, സ​ത്യ​ൻ, റൈ​മ​ണ്ട്, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, അ​രി​ന​ല്ലൂ​ർ ജോ​സ്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ഏ​ലി​യാ​സ് ആ​ന്‍റ​ണി, വ​ത്സ​ലാ സോ​മ​ൻ, റീ​ത്ത, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​രു​ണ്യ ലോ​ട്ട​റി വ​ഴി​യു​ള്ള കാ​ൻ​സ​ർ ചി​കി​ത്സ പു​ന​സ്ഥാ​പി​ക്കു​ക, പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ മു​ട​ക്കം വ​രാ​ത്ത​വ​ർ​ക്ക് ബോ​ണ​സ് 50,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ഇ​എ​സ്ഐ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക, ലോ​ട്ട​റി ക​മ്മീ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്കു​ക, ലൈ​സ​ൻ​സു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലോ​ൺ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.