കൂ​ന​ന്പാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ ച​ന്ദ്ര​പൊ​ങ്ക​ൽ നാ​ളെ
Wednesday, February 19, 2020 11:17 PM IST
കൊ​ല്ലം: വ​ലി​യ കൂ​ന​ന്പാ​യി​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ്ര​പൊ​ങ്ക​ൽ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും. കേ​ര​ള ദേ​വ​സ്വം ബോ​ർ‌​ഡ് റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ പൊ​ങ്കാ​ല​യ്ക്ക് ദീ​പം തെ​ളി​ക്കും.
ക്ഷേ​ത്രം ത​ന്ത്രി കു​മ​ര​കം ജി​തി​ൻ ഗോ​പാ​ലി​ന്‍റെ​യും മേ​ൽ​ശാ​ന്തി സ​ജീ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ണ്ടാ​ര അ​ടു​പ്പി​ൽ ദീ​പം തെ​ളി​ക്കും. പൊ​ങ്കാ​ല ന​ട​ത്തി​പ്പി​ന് ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​രോ​ഗ്യ​വ​കു​പ്പ്, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ, പ്ര​ധാ​ന ആ​ശു​പ​ത്കി​ക​ൾ, കെ​എ​സ്ആ​ർ​ടി​സി, വൈ​ദ്യു​തുി വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ​സ്, പോ​ലീ​സ്, ആം​ബു​ല​ൻ​സ്, കു​ടും​ബ​ശ്രീ യൂ​ണി​റ്റ്, മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, ഇ​ത​ര സ​ന്ന​ദ്ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​ണ്ടാ​കും.
ക്ഷേ​ത്ര​ത്തി​ന്‍റെ പ​ത്ത് കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​നെ 27 ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ച് ഓ​രോ ബ്ലോ​ക്കി​ലും 100 പേ​ർ വീ​ത​മു​ള്ള 2700 വോ​ള​ണ്ടി​യ​ർ​മാ​രും പൊ​ങ്കാ​ല​യു​ടെ സ​മാ​പ​നം കു​റി​ച്ചു​ള്ള തീ​ർ​ഥം ത​ളി​ക്ക​ലി​ന് 200-ൽ​പ്പ​രം ശാ​ന്തി​മാ​രും ഉ​ണ്ടാ​കും.
പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​വ മെ​ഡി​സി​റ്റി, ലാ​ലാ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, മേ​വ​റം ഭാ​ഗ​ങ്ങ​ളി​ലും കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന​വ പ​ള്ളി​മു​ക്ക് യൂ​നു​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ബി​എ​ഡ് കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ല്ലും​താ​ഴം പാ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രം ഗ്രൗ​ണ്ട്, എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ക്ഷേ​ത്ര​ത്തി​ലെ കും​ഭ ഭ​ര​ണി ഉ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ച്ച് 29ന് ​സ​മാ​പി​ക്കും.

ഭ​ര​ണഘ​ട​നാ സം​ര​ക്ഷ​ണ
സ​മ്മേ​ള​നം ഇ​ന്ന്

ച​വ​റ : കൊ​ട്ടു​കാ​ട് മു​സ്ലിം ജ​മാ അ​ത്ത് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി​യും ഭ​ര​ണ ഘ​ട​ന സം​ര​ക്ഷ​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് നാ​ലി​ന് പ​ന്മ​ന പു​ത്ത​ന്‍​ച​ന്ത​യി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തും. താ​ലൂ​ക്ക് ജ​മാ അ​ത്ത് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30-ന് ​കൊ​ട്ടു​കാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ഭ​ര​ണ ഘ​ട​ന സം​ര​ക്ഷ​ണ സ​മ്മേ​ള​നം ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.​സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ പി.​എ​ച്ച്.​മു​ഹ​മ്മ​ദ് കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.