ഒ.​എ​ൻ.​വി ക​വി​ത​ക​ൾ ഒൗ​ഷ​ധ മൂ​ല്യ​മു​ള്ള​ത്: വി.​മ​ധു​സു​ദ​ന​ൻ നാ​യ​ർ
Wednesday, February 19, 2020 11:33 PM IST
കൊ​ല്ലം: മ​ണ്ണി​ന്‍റെ ആ​ത്മാ​വി​ൽ നി​ന്ന് തി​രി​ച്ച​റി​വി​ന്‍റെ പൊ​ൻ​മു​ത്ത് എ​ടു​ത്ത് കൊ​ടു​ക്കു​ന്ന ക​ർ​മ്മം, സ്വ​ന്തം ക​വി​ത​ക​ളി​ൽ നി​ര​ന്ത​രം ചെ​യ്യാ​ൻ സാ​ധി​ച്ച ക​വി​യാ​യി​രു​ന്നു ഒ.​എ​ൻ.​വി.​കു​റു​പ്പ് എ​ന്ന് പ്ര​ഫ.​വി.​മ​ധു​സു​ദ​ന​ൻ നാ​യ​ർ. സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ഒ.​എ​ൻ.​വി.​കു​റു​പ്പ് സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ധു​സു​ദ​ന​ൻ​നാ​യ​ർ.
ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മൂ​ഹ്യ​ങ്ങ​ളാ​യ ച​ല​നം ഉ​ണ്ട ാക്കു​ന്ന​തും അ​ഭ​യ​മാ​യി​രി​ക്കു​ന്ന​തും ഒൗ​ഷ​ധ​മാ​യി​രി​ക്കു​ന്ന​തും ന​ല്ല അ​ക്ഷ​ര​മാ​ണെ​ന്ന് ഒ.​എ​ൻ.​വി. ക​വി​ത​ക​ൾ തെ​ളി​യി​ച്ചു. കേ​ര​ളി​യ​ർ​ക്ക് ആ​ത്മ​വീ​ര്യ​വും ആ​ത്മ​ബോ​ധ​വും ഉ​ണ്ടാ​ക്കാ​ൻ ഒ.​എ​ൻ.​വി. ക​വി​ത​ക​ൾ സ​ഹാ​യി​ച്ചു. അ​തു​കൊ​ണ്ട ് ത​ല​മു​റ​ക​ൾ ഈ ​ക​വി​യെ ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ട ു ന​ട​ക്കും. ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ, ത​ന്‍റെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക​വി​യാ​യി​രു​ന്നു ഒ.​എ​ൻ.​വി.​കു​റു​പ്പെ​ന്നും വി.​മ​ധു​സു​ദ​ന​ൻ നാ​യ​ർ അ​നു​സ്മ​രി​ച്ചു.
8 പോ​യി​ന്‍റ് ആ​ർ​ട്ട് ക​ഫെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​വ​റ കെ.​എ​സ്.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്രാ​മം ഭാ​സി, എം.​എം. അ​ൻ​സാ​രി, ജി.​രാ​ജ്മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ.​എ​ൻ.​വി.​കു​റു​പ്പി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ക​വി മ​ധു​സു​ദ​ന​ൻ നാ​യ​ർ 2016 ൽ ​ന​ട്ട നെ​ല്ലി മ​ര​ച്ചു​വ​ട്ടി​ൽ വെ​ള്ളം ഒ​ഴി​ച്ചാ​യി​രു​ന്നു ഒ.​എ​ൻ.​വി.​സ്മൃ​തി അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.