വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ദ​ര​വൊ​രു​ക്കി ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ
Wednesday, February 19, 2020 11:33 PM IST
ച​വ​റ: നീ​റ്റ് പ​രീ​ക്ഷ​യി​ലൂ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് ആ​ദ​ര​വൊ​രു​ക്കി ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്.
പ​ന്മ​ന​യി​ലെ പൊ​ന്മ​ന വാ​ർ​ഡി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ജി​ത വി​ജ​യ​നാ​ണ് പൊ​ന്മ​ന സം​സ്‌​കൃ​തി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ ആ​ദ​ര​വ് ന​ൽ​കി​യ​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​തും ചെ​റു​പ്പ​ത്തി​ലേ പി​താ​വ് ന​ഷ്ട​പ്പെ​ട്ട് ജീ​വി​ത യാ​ത​ന​യി​ലൂ​ടെ വ​ള​ർ​ന്ന് വ​ന്ന വി​ജി​ത നേ​ടി​യ വി​ജ​യ​ത്തി​ൽ നാ​ടൊ​ന്നാ​കെ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.
പ​രി​ശീ​ല​ന​ങ്ങ​ളൊ സ​ഹാ​യ​ങ്ങ​ളോ ല​ഭി​ക്കാ​തെ​യാ​ണ് ക​ഴി​ഞ്ഞ നീ​റ്റ് പ​രീ​ക്ഷ​യി​ലൂ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​ജി​താ വി​ജ​യ​ൻ അ​ഡ്മി​ഷ​ൻ നേ​ടി​യ​ത്. പൊ​ന്മ​ന സം​സ്‌​കൃ​തി ഗ്ര​ന്ഥ​ശാ​ല അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ വി​ജി​ത​യെ പൊ​ന്നാ​ട അ​ണി​യി​ച്ചും പ​ഠ​നോ​പ​ക​ര​ണം ന​ൽ​കി​യും ആ​ദ​രി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ ക​രു​ത​ലു​ക​ളെ​യും വ്യ​ക്തി​ശു​ചി​ത്വ​ത്തെ കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ന്നു.
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ജി ​മു​ര​ളീ​ധ​ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത്ത് ര​ഞ്ച് അ​ധ്യ​ക്ഷ​നാ​യി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ മെ​ർ​ലി​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് ന​യി​ച്ചു.
ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ന്മ​ന സി ​ഡി എ​സ് ചെ​യ​ർ പേ​ഴ്സ​ൺ ഉ​ഷാ​റാ​ണി, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ആ​ർ മു​ര​ളി, പ്ര​സി​ഡ​ന്‍റ് സി ​മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.