ദേ​വ​സ്വം അ​സി​. ക​മ്മീ​ഷ​ണ​റെ ഉപരോധിച്ചു
Thursday, February 20, 2020 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം വ​ക ഭൂ​മി​യാ​യ പ​ള്ളി​വേ​ട്ട​ക്കാ​വ് കൈ​യേ​റു​മ്പോ​ൾ ദേ​വ​സ്വം എഒ ഉ​ൾപ്പെടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ ഉ​റ​ക്കം ന​ടി​ച്ചു കൈ​യേ​റ്റ​കാ​ർ​ക്കു ഒ​ത്താ​ശ​ചെ​യ്യു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ ഉ​പ​രോ​ധി​ച്ച​ത്.

ദേ​വ​സ്വം ഭൂ​മി​യും സ്വ​ത്തു വ​ക​ക​ളും സം​ര​ക്ഷി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നു​ള്ള നി​യ​മ ന​ട​പ​ടി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും കൊ​ട്ടാ​ര​ക്ക​ര എംഎ​ൽഎ ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും വ​യ​യ്ക്ക​ൽ സോ​മ​ൻ ആ​രോ​പി​ച്ചു . ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഓം​ബു​ഡ്‌​സ്മാ​ൻ ഉൾ പ്പെ​ടെയുള്ള​വ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ​ള്ളി​വേ​ട്ട​ക്കാ​വ് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.