കർഷകർ ചെറുകിട സംരംഭകർ കൂടിയാകണം: ഇ.പി ജയരാജൻ
Thursday, February 20, 2020 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ർ​ഷ​ക​ർ ചെ​റു​കി​ട സം​രം​ഭ​ക​ർ കൂ​ടി ആ​ക​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൃ​ഷി​ക്കാ​ർ​ക്ക് വ്യ​വ​സാ​യ രം​ഗ​ത്തേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​പ്പോ​ൾ ഏ​റെ​യാ​ണ്. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യ​വ​സാ​യ​ത്തി​നാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങാ​ൻ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സ്വ​രൂ​പി​ക്ക​ണം.

പ്ര​ധാ​ന കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ത്തി​ൽ നി​ന്ന് വി​വി​ധ​ങ്ങ​ളാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി വ്യ​വ​സാ​യ​വ​ൽ​ക്ക​ര​ണം. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​ക്കാ​ർ​ക്ക് സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണ്. ആ​ഹാ​ര​ത്തെ​യും ആ​വ​ശ്യ​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ വ്യ​വ​സാ​യ​ങ്ങ​ൾ. വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നൂ​ലാ​മാ​ല​ക​ൾ ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ച്ചു.

വ​ൻ​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഉ​പ​രി ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​ണ് കേ​ര​ള​ത്തി​ൽ സാ​ധ്യ​ത. പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. നെ​ൽ ക​ർ​ഷ​ക​രെ സ​ബ്സി​ഡി ന​ൽ​കി സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നു. റൈ​സ് മി​ല്ലു​ക​ളും പാ​ൽ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങു​ന്നു. തീ​വ്ര പ​രി​സ്ഥി​തി​വാ​ദി​ക​ൾ തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ ന​ൽ​കി മ​നു​ഷ്യ​ന്‍റെ വ​ള​ർ​ച്ച​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു. പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​ത്ത് അ​ല്ലാ​ത്ത പ്ര​കൃ​തി​ദ​ത്ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വ്യ​വ​സാ​യം ത​ട​സ​പ്പെ​ടു​ന്നു. ചി​ല​ർ ചെ​യ്യു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​ണ് ഇ​തി​നു കാ​ര​ണം.​തൊ​ഴി​ൽ മേ​ഖ​ല, സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി, പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം. ​പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ കാ​ർ​ഷി​ക​രം​ഗ​ത്തെ പു​ഷ്ടി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈസ് ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ഐ​ഷാ പോ​റ്റി എം​എ​ൽ​എ, എ​സ്.​ആ​ർ.​ര​മേ​ശ്, പി.​റ്റി. ഇ​ന്ദു കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.