നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി പ​ഠ​നോ​ത്സ​വം
Friday, February 21, 2020 11:24 PM IST
പ​ത്ത​നാ​പു​രം: കു​രു​ന്നു​ക​ളു​ടെ അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി ത​ല​വൂ​ർ കു​രാ സ​ർ​ക്കാ​ർ എ​ൽ പി ​സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വം.
പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ ഉ​ൾ​ക്കൊ​ണ്ട കാ​ര്യ​ങ്ങ​ൾ മി​ക​വാ​ർ​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​നാ​യി​രു​ന്നു വി​ദ്യാ​ല​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്‌. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി.
സ്കി​റ്റു​ക​ൾ, അ​ഭി​ന​യ ഗാ​ന​ങ്ങ​ൾ, ക്വി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പു​റ​മേ വി​ദ്യാ​ര്‍​ഥി​ക​ൾ നി​ർ​മ്മി​ച്ച പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി. കു​രു​ന്നു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും കൂ​ടി എ​ത്തി​യ​തോ​ടെ പ​ഠ​നോ​ത്സ​വം നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി മാ​റി​യി​രു​ന്നു .
ത​ല​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്പി​ളി ദാ​സ​പ്പ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക വി ​ല​ത, സീ​നി​യ​ർ അ​ധ്യാ​പി​ക പി ​ലേ​ഖ, അ​ധ്യാ​പ​ക​രാ​യ സോ​ണി, ഷെ​ർ​മി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും വി​ദ്യാ​ല​യം ഒ​രുക്കി​യി​രു​ന്നു.