കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത; നി​ല​വി​ലെ അ​ലൈ​ന്‍​മെന്‍റി​ല്‍ നി​ല​നി​ര്‍​ത്ത​ണമെന്ന് എം​പി
Friday, February 21, 2020 11:24 PM IST
കൊല്ലം: കൊ​ല്ലം-കൊ​ട്ടാ​ര​ക്ക​ര- പു​ന​ലൂ​ര്‍ - ആ​ര്യ​ങ്കാ​വ് - പ​ള​ളി​വാ​സ​ല്‍ - തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത 744 നി​ല​വി​ലു​ള​ള അ​ലൈ​ന്‍​മെന്‍റോ​ട് കൂ​ടി വി​ക​സി​പ്പി​ച്ച് നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ദി​ശ യോ​ഗതീ​രു​മാ​ന പ്ര​കാ​രം ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്രസം ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ന്നാ​ല്‍ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്‍​ഡ്യ നി​യോ​ഗി​ച്ച ക​ണ്‍​സ​ള്‍​ട്ട​ന്‍​സി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള​ള കോ​ട്ട​വാ​സ​ല്‍ - ഒ​റ്റ​ക്ക​ല്‍ - പ​ത്ത​ടി - ച​ട​യ​മം​ഗ​ലം - ക​ട​മ്പാ​ട്ടു​കോ​ണം അ​ലൈ​ന്‌​മെ​ന്‍റോടു കൂ​ടി​യ പു​തി​യ റോ​ഡ് എ​ന്‍എ​ച്ച് 66 നെ​യും നി​ല​വി​ലു​ള​ള എ​ന്‍ എ​ച്ച് 744 നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത ലി​ങ്ക് റോ​ഡാ​യി (എ​ന്‍​എ​ച്ച്-744-എ) ​പ​ദ്ധ​തി​യി​ല്‍ ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നും ഏ​റെ സ​ഹാ​യ​ക​ര​മാ​കും. എ​ന്‍ എ​ച്ച് 744 ലെ ​ഗ​താ​ഗ​ത കു​രു​ക്ക് കു​റ​യ്ക്കാ​നും ക​ഴി​യും. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. എ​ന്‍​എ​ച്ച് 744ന്‍റെ ​അ​ലൈ​ന്‍​മെ​ന്‍റ് കൊ​ല്ലം മു​ത​ല്‍ ഒ​റ്റ​ക്ക​ല്‍ വ​രെ മാ​റ്റി​യാ​ല്‍ കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, തെന്മല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യു​ടെ വി​ക​സ​നം മു​ര​ടി​ക്കും.
നി​ല​വി​ലു​ള​ള​ള സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍ എ​ച്ച് 744 ല്‍ ​ചി​ന്ന​ക്ക​ട മു​ത​ല്‍ ഒ​റ്റ​ക്ക​ല്‍ വ​രെ അ​ര്‍​ബ​ന്‍ ലി​ങ്ക്‌​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ സ​ര്‍​വ്വീ​സ് റോ​ഡി​ല്ലാ​തെ നാ​ലു വ​രി​പ്പാ​ത നി​ര്‍​മി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, ഉ​പ​രി​ത​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്നി​വ​രു​ടെ പ്ര​തേ്യ​ക യോ​ഗം വി​ളി​ച്ച് സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.
ദേ​ശീ​യ​പാ​ത 744 ല്‍ ​അ​മ്പ​ല​ത്തും​കാ​ല മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള​ള റോ​ഡ് 40 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​ന​രു​ദ്ധ​രി​ച്ച് ശാ​ക്തീ​ക​രി​ക്കും. ഇ​തി​ന്‍റെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​ന​ലൂ​ര്‍ മു​ത​ല്‍ കോ​ട്ട​വാ​സ​ല്‍ വ​രെ​യു​ള്ള റോ​ഡ് 56 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​പ്ര​വൃ​ത്തി​യി​ല്‍ ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് എംഎ​സ്എ​ല്‍ വ​ള​വ് മാ​റ്റി റോ​ഡ് വീ​തി​കൂ​ട്ടി പു​ന​രു​ദ്ധ​രി​ക്കു​ന്ന​താ​ണ്. എ​ന്‍എ​ച്ച് 183ല്‍ ​കൊ​ല്ലം ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​ട​പു​ഴ വ​രെ 34 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചും ക​ട​പു​ഴ മു​ത​ല്‍ കൊ​ല്ല​ക​ട​വ് വ​രെ 44 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചും റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്തി​ക​ളു​ടെ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത 66 ല്‍ ​അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ആ​റു സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ച്ച് നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്നു. ബൈ​പ്പാ​സി​ല്‍ 250 തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​വ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.
ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ദി​ശ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സാ​യൂ​ജ്യ, നാ​ഷ​ണ​ല്‍ ഹൈ​വേ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ കെ ​എ ജ​യ, കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​വും ദേ​ശീ​പാ​ത​യും മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ഞ്ചി​നീ​യ​ര്‍ ധ​ന​പാ​ല​ന്‍, ഡെ​പ്യൂ​ട്ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ ഷീ​ജ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ജോ​ണ്‍ കെ​ന്ന​ത്ത്, റോ​ഷ്‌​മോ​ന്‍, ര​ഞ്ജു​ബാ​ല​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ര്‍ കീ​ര്‍​ത്തി, കെ​ല്‍​ട്രോ​ണ്‍ എ​ഞ്ചി​നീ​യ​ര്‍ ലാ​ല്‍ പി ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.