വ​ന​ത്തി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് കു​റു​കെ നിർമിച്ച ത​ട​യ​ണ​ക​ൾ ത​ക​ർ​ന്നുതു​ട​ങ്ങി
Saturday, February 22, 2020 11:04 PM IST
പ​ത്ത​നാ​പു​രം:​ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ന​ത്തി​നു​ള​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് കു​റു​കെ നി​ർ​മ്മി​ച്ച ത​ട​യ​ണ​ക​ൾ ത​ക​ർ​ന്ന് തു​ട​ങ്ങി.​ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം ആ​കും​മു​ൻ​പെ ത​ട​യ​ണ​ക​ൾ ത​ക​ർ​ന്ന് തു​ട​ങ്ങി​യി​രു​ന്നു.​ എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​ട്ടു​മി​ക്ക ത​ട​യ​ണ​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു​ക​ഴി​ഞ്ഞു.​ ഇ​ത് പ്ര​ദേശ​വാ​സി​ക​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഓ​ല​പ്പാ​റ കോ​ട്ട​ക്ക​യം തോ​ടി​നു കു​റു​കെ നി​ർ​മ്മി​ച്ച അ​ഞ്ച് ത​ട​യ​ണ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

​ല​ക്ഷ​ങ്ങ​ൾ മു​ത​ൽ​മു​ട​ക്കി സം​സ്ഥാ​ന​വ​നം വ​കു​പ്പാ​ണ് അ​ഞ്ച് ത​ട​യ​ണ​ക​ൾ നി​ർ​മ്മി​ച്ച​ത്.​ അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന തോ​ട് പു​ന​ലൂ​ർ മു​ക്ക​ട​വ് ആ​റ്റി​ലാ​ണ് പ​തി​ക്കു​ന്ന​ത്.​ ജ​ല​സ​മൃ​ദ്ധ​മാ​യ തോ​ട്ടി​ലെ ജ​ലം ത​ട​യ​ണ കെ​ട്ടി സം​ഭ​രി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും മ​ണ്ണി​ൽ ആ​ഴ്ന്നി​റ​ങ്ങി സ​മീ​പ​ത്തെ വൃ​ക്ഷ​ങ്ങ​ൾ​ക്കും മ​റ്റ് സ​സ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​നു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.​

കെ ബി ​ഗ​ണേ​ഷ്കു​മാ​ർ വ​നം​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ത​ട​യ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട്ട​ക്ക​യം തോ​ട്ടി​ൽ അ​ഞ്ച് ത​ട​യ​ണ​ക​ൾ നി​ർ​മ്മി​ച്ച​തും.
എ​ന്നാ​ൽ വേ​ന​ൽ​മ​ഴ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് കാ​ര​ണം അ​ണ​യു​ടെ അ​ടി​ഭാ​ഗ​ത്തെ ക​ല്ലു​ക​ളും കോ​ൺ​ക്രീ​റ്റും പൂ​ർ​ണമാ​യും ത​ക​ർ​ന്നു.​ഇ​തി​നാ​ൽ ജ​ല​മി​പ്പോ​ൾ ത​ട​യ​ണ​യു​ടെ അ​ടി​യി​ലൂ​ടെ ഒ​ഴു​കി പോ​വു​ക​യാ​ണ്.​

അ​ണ​യു​ടെ വ​ശ​ങ്ങ​ളി​ൽ വി​ള​ള​ലു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ട​യ​ണ​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ തു​ട​ർ​ന​ട​പ​ടി​ക​ളോ നി​ർ​മ്മാ​ണ​വേ​ള​യി​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ളോ ന​ട​ത്താ​തെ പൂ​ർ​ണമാ​യും ക​രാ​റു​കാ​രെ പ​ണി ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ മ​ഴ ശ​ക്ത​മാ​കു​ന്ന സ​മ​യ​ത്ത് മ​റ്റ് ത​ട​യ​ണ​ക​ളും അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളെ​ത്താ​തെ ത​ട​യു​ന്ന​തി​നും ത​ട​യ​ണ​ക​ള്‍ സ​ഹാ​യ​ക​മാ​യേ​നെ.​ എ​ന്നാ​ല്‍ ഇ​വ ത​ക​ര്‍​ന്ന​ത് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.