എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി
Sunday, February 23, 2020 11:48 PM IST
കൊല്ലം: കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി എ​ല്ലാ ജി​ല്ല​ക​ളി​ലും ജി ​വി രാ​ജ മോ​ഡ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ഇ ​പി ജ​യ​രാ​ജ​ന്‍. കൊ​ല്ല​ത്തെ ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ആ​രം​ഭി​ച്ച സ്‌​പോ​ര്‍​ട്‌​സ് ലൈ​ഫ് ഫി​റ്റ്‌​ന​സ് സെന്‍റ​റിന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക, ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഈ ​ഫി​റ്റ്‌​ന​സ് സെ​ന്‍ററി​നു​ള്ള​ത്. കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, ദി​ന​ബ​ത്ത എ​ന്നി​വ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി നേ​രി​ട്ട് ന​ല്‍​കും. സം​സ്ഥാ​ന​ത്ത് ആ​യി​രം കോ​ടി രൂ​പാ ചെ​ല​വി​ല്‍ 44 മ​ള്‍​ട്ടി​പ​ര്‍​പ​സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ങ്ങ​ളി​ലും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത് ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ഗോ​ള്‍​ഡ് മെ​ഡ​ല്‍ ജേ​താ​ക്ക​ളെ​യും ദോ​ഹ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്ത സ​യ​ന, മു​കു​ന്ദ​ന്‍ എ​ന്നീ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും കാ​യി​ക-​യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു.
54 ല​ക്ഷം രൂ​പാ ചെ​ല​വി​ല്‍ പ​തി​ന​യ്യാ​യി​രം ച​തു​ര​ശ്ര അ​ടി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ സെ​ന്‍റ​റി​ല്‍ അ​ത്യാ​ധു​നി​ക ഫി​റ്റ്‌​ന​സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​യ പ്ലേ​റ്റ് ലോ​ഡ​ഡ്, ശാ​രീ​രി​ക​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന പി​ന്‍ ലോ​ഡ​ഡ്, കാ​ര്‍​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ലോ​ക്ക​റു​ക​ള്‍, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കാ​യി​ക-​യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ൻജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ഫി​റ്റ്‌​ന​സ് സെ​ന്‍റ​റിന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ച​ട​ങ്ങി​ല്‍ എം ​മു​കേ​ഷ് എം​എ​ല്‍എ ​അ​ധ്യ​ക്ഷ​നാ​യി. മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍, ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് എ​ക്‌​സ് ഏ​ണ​സ്റ്റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ ​കെ രാ​മ​ഭ​ദ്ര​ന്‍, കാ​യി​ക-​യു​വ​ജ​ന കാ​ര്യാ​ല​യം എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻജി​നീ​യ​ര്‍ സി ​അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ബി ​അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.