ഗു​രു​മൊ​ഴി–2020: പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു
Sunday, February 23, 2020 11:48 PM IST
കൊ​ല്ലം: കൊ​ല്ലം അ​റി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ പോ​ള​ച്ചി​റ​യി​ൽ മേ​യ് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​മാ​യ ഗു​രു​മൊ​ഴി–2020 ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യ–​ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലു​ള്ള ജി​ജ്ഞാ​സ​യി​ലേ​ക്കു പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു.
ശ്രീ​നാ​രാ​യ​ണ​ഗു​രു​കൃ​തി​ക​ളി​ലെ അ​നു​ക​മ്പ, സ്തോ​ത്ര കൃ​തി​ക​ൾ, ദാ​ർ​ശ​നി​ക കൃ​തി​ക​ൾ, ഗ​ദ്യ കൃ​തി​ക​ൾ, ത​ർ​ജ​മ എ​ന്നി​വ​യി​ൽ ഒ​ന്നി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ക​ണം ര​ച​ന. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സം​സ്കൃ​തം ഭാ​ഷ​ക​ളി​ൽ ര​ച​ന​ക​ൾ അ​യ​യ്ക്കാം. 10 പേ​ജി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ച​ന​ക​ൾ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. അ​റി​വ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
ര​ച​ന​ക​ൾ മാ​ർ​ച്ച് 31നു ​മു​ൻ​പു ല​ഭി​ക്ക​ണം. ഓ​ൺ​ലൈ​ൻ ആ​യും അ​ല്ലാ​തെ​യും അ​യ​യ്ക്കാം. വി​ലാ​സം അ​റി​വ്. ആ​ർ​ദ്രം, താ​ഴം തെ​ക്ക്, ചാ​ത്ത​ന്നൂ​ർ, കൊ​ല്ലം.–691572. വെ​ബ്സൈ​റ്റ്:www.arivukerala.in, ഇ ​മെ​യി​ൽ: [email protected] 9447715406, 9895238750.