പ്ര​തി​ഷേ​ധ റാ​ലി​ സംഘടിപ്പിച്ചു
Sunday, February 23, 2020 11:48 PM IST
ചവറ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ കൊ​ട്ടു​കാ​ട് മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി നി​ര​ന്നു.
പ​ന്മ​ന പു​ത്ത​ൻ ച​ന്ത​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടു​കാ​ട് ഖാ​ദി​രി​യ്യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മ്മേ​ള​നം മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ൽ​പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു​വ​രെ പൗ​ര​ത്വം തീ​രു​മാ​നി​ക്കാ​ൻ മ​തം അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ നി​യ ഭേ​ദ​ഗ​തി കൊ​ണ്ട് ആ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ ജ​നി​ച്ചു വീ​ണ പൗ​ര​ന്മാ​ർ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് പോ​ലെ പൗ​ര​ത്വം തെ​ളി​യി​ക്കാ​തെ പോ​യാ​ൽ അ​വ​രെ വി​ദേ​ശി​ക​ളാ​യി മു​ദ്ര​കു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്.​മു​ഹ​മ്മ​ദ് കു​ഞ്ഞ് അ​ധ്യ​ക്ഷ​നാ​യി. ഡോ.​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​മാം അ​ബ്ദു​ൽ റ​ഹിം നി​സാ​മി, ഡോ.​മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, കാ​ർ​ത്തി​ക് ശ​ശി, കെ.​ഫ​സ​ലു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ഫ​റു​ള്ളാ​ഖാ​ൻ, എ.​അ​സ​നാ​ര് കു‍​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.