ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Sunday, February 23, 2020 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. സ​ദാ​ന​ന്ദ​പു​രം തെ​റ്റി​യോ​ട് നി​ര​പ്പു​വി​ള ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്‌​സ​വം ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ രാ​ത്രി ഒ​ന്ന​ര​യോ​ടെയാ​ണ് സി​പി​എം, ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രും ഉത്സ​വം ക​ണ്ട് തി​രി​ച്ചുപോ​യ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ ഷ​മു​ണ്ടാ​യ​ത്. ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.
ആ​ക്ര​മ​ണ​ത്തി​ൽ വാ​ൾ കൊ​ണ്ട് വെ​ട്ടേ​റ്റ​തും ചു​റ്റി​ക കൊ​ണ്ട് അ​ടി​യേ​റ്റ​തു​മാ​യ സു​ധി നി​ല​യ​ത്തി​ൽ സൂ​ര​ജ് (23) മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ട്ടേ​റ്റ യ​മു​ന മ​ന്ദി​ര​ത്തി​ൽ സു​ബി​ൻ​ദേ​വ് (22) വി​പി​ൻ നി​വാ​സി​ൽ വി​നീ​ത് (25)എ​ന്നി​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കൊ​ല​പാ​ത​ക​ത്തി​ന് ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ ചെ​പ്ര നി​ര​പ്പു​ള്ള ജി​ജോ ഭ​വ​നി​ൽ തു​ള​സീ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ജി​ത്ത് (24), ജി​തി​ൻ (20), ജി​ജോ (18)സ​ദാ​ന​ന്ദ​പു​രം നി​ര​പ്പു​വി​ള വാ​ലു​പി​ച്ച വീ​ട്ടി​ൽ വി​ഷ്ണു(22), സ​ദാ​ന​ന്ദ​പു​രം നി​ര​പ്പു​വി​ള വ​ട്ടി​ലു​വി​ള വീ​ട്ടി​ൽ അ​ജി​ത്ത് (18)എ​ന്നി​വ​രാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
രാ​ത്രി ത​ന്നെ ആ​ക്ര​മി​ക​ളെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ഡി​വി​ഷ​ൻ നൈ​റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന എ​ഴു​കോ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശ്, കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​രാ​ജീ​വ്, ജി ​എ​സ് ഐ ​അ​ജ​യ​കു​മാ​ർ സി​പി​ഒ മാ​രാ​യ സ​ലി​ല്‍, ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.