കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള ഗ്ര​ന്ഥ​ശാ​ല ഭാ​ഷാ ശു​ദ്ധി മ​ത്സ​രം
Monday, February 24, 2020 11:26 PM IST
പ​ന്മ​ന: വ​ട​ക്കും​ത​ല പ​ന​യ​ന്നാ​ര്‍​കാ​വ് കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള​ള സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല മ​ല​യാ​ള ഭാ​ഷ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഭാ​ഷാ ശു​ദ്ധി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ്ര​ന്ഥ​ശാ​ല​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ളും ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന പ​ന്മ​ന രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഭാ​ഷാ ശു​ദ്ധി മ​ത്സ​ര പ​രി​ശോ​ധ​ന മ​ത്സ​രം മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ 10- ന് ​ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ല്‍ ന​ട​ക്കും. മ​ല​യാ​ള​ത്തി​ലെ വാ​ക്കു​ക​ളും വാ​ക്യ​ങ്ങ​ളും, തെ​റ്റ് തി​രു​ത്തു​ക എ​ന്ന​താ​ണ് മ​ത്സ​രം.
ഒ​രു മ​ണി​ക്കൂ​റാ​ണ് സ​മ​യം. പ്രാ​യ​ഭേ​ദ​മ​ന്യെ ആ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം എ​ന്ന് ഗ്ര​ന്ഥ​ശാ​ല ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ​സ​ര്‍ ശ​ശി​ധ​ര​ക്കു​റു​പ്പ്, പ്ര​സി​ഡ​ന്‍റ് പി. ​ബി. രാ​ജു എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ​സ​മ്മാ​നം ല​ഭി​ക്കും. മ​ല​യാ​ള ഭാ​ഷ​യു​ടെ ശു​ദ്ധി നി​ല​നി​ര്‍​ത്തി ന​മ്മു​ടെ മാ​തൃ​ഭാ​ഷ​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഏ​പ്രി​ല്‍ ആ​ദ്യ വാ​രം ന​ട​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ല​യു​ടെ 68-ാമ​ത് വാ​ര്‍​ഷി​ക​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള​ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9446526792, 9447854981 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ച ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍,സ​ക്കീ​ര്‍ വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.