യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കരിങ്കൊടി കാണിച്ചു
Tuesday, February 25, 2020 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓടെയായിരുന്നു സം​ഭ​വം. മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി .

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രാ​യ നെ​ൽ​സ​ൺ തോ​മ​സ്, സ​ജ​യ് ത​ങ്ക​ച്ച​ൻ, ഷി​ഫി​ലി എ ​നാ​സ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും ഒ​രു ല​ക്ഷം കി​ലോ റേ​ഷ​ന​രി കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ, സ​വി​ൻ സ​ത്യ​ൻ, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, ആ​ർ ശി​വ​കു​മാ​ർ, ലി​ബി​ൻ പു​ന്ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​നി​ൽ നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി​കൊ​ണ്ട് പോ​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പീ​പ്പി​ൾ​സ് ബ​സാ​റി​ന്‍റെ ഉ​ത്ഘാ​ട​നം നി​ർവ​ഹി​ക്കു​ന്ന​തി​നാ​യി​രു​ന്നു മ​ന്ത്രി കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തി​യ​ത്.